തിരുവനന്തപുരം ജില്ലയിൽ അടുത്ത അഞ്ച് വർഷം 350 ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കും,ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ രാജ്യത്തിനാവശ്യം :രാജീവ് ചന്ദ്രശേഖർ*1 min read

 

തിരുവനന്തപുരം: പാപപ്പെട്ട ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തതാണ് ജൻ ഔഷധി കേന്ദ്രങ്ങളെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ജില്ലയിൽ അടുത്ത 5 വർഷം 350 ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുപുറം പഴയകടയിൽ പുതുതായി ആരംഭിച്ച ജൻ ഔഷധി കേന്ദ്രം സന്ദർശിച്ച് മാദ്ധ്യമങ്ങളോട് സംസാരി ക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ഇതുവരെ 77ജൻ ഔഷധി കേന്ദ്രങ്ങളുണ്ട്. കേന്ദ്ര സർക്കാരിൻ്റെ ആയുഷ് പദ്ധതിയിലൂടെ ആരോഗ്യമേഖലയിൽ നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിലും 35 ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്. അദ്ദേഹം അറിയിച്ചു. മണ്ഡലം പ്രസിഡൻ്റ് തിരുപുറം ഗോപാലകൃഷ്ണൻ, ബി ജെ പി പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.പാറശാല മുറിയതോട്ടം സ്വദേശി ശ്രീകാന്താണ് ജൻ ഔഷധി കേന്ദ്രം നടത്തുന്നത്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയുടെ കുതിച്ചു കയറ്റം പുതിയ കാലഘട്ടത്തിന് അനിവാര്യമാണെന്നും എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പേരൂർക്കട ലോ അക്കാഡമിയിലെ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പ്രതികരണം. ടെക്നോളജിയിൽ ഡിജിറ്റൽ, സൈബർ രംഗത്താണ് വൻ കുതിച്ചു കയറ്റം നടക്കുന്നത്. 2014ൽ രാജ്യത്ത് 42 കോടി ജനങ്ങൾ തൊഴിൽ ചെയ്തിരുന്നതിൽ 31 കോടി ജനങ്ങൾ അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരായിരുന്നു. കുട്ടികൾ സ്കൂൾപഠനം പകുതിക്ക് വച്ച് നിർത്തി തൊഴിലിടങ്ങളിലേക് പോകേണ്ട അവസ്ഥയുണ്ടായിരുന്നു. എന്നാൽ ഇന്ന് അവസ്ഥ മാറി. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കി. നമ്മൾ നിർമ്മിക്കുന്ന ടെക്നോളജി ഉത്പ്പങ്ങൾ കയറ്റുമതി ചെയ്യാവുന്ന അവസ്ഥയായെന്നും അദ്ദേഹം പറഞ്ഞു. സൈബർ രംഗത്തെ കുറിച്ചും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ കുറിച്ചും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് സ്ഥാനാർത്ഥി മറുപടി നൽകി. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൈലാസ് നാഥ് പിള്ള സ്വാഗതം പറഞ്ഞ ചടങ്ങിൽ കോളേജ് അഡ്മിനിസ്ട്രോറ്റീവ് ഡയറക്ടർ പ്രൊ. കെ. അനിൽ കുമാർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *