തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കേരള കൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ ബി.സി. ജോ ജോയുടെ വേർപാടിൽ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി
രാജീവ് ചന്ദ്രശേഖർ അനുശോചിച്ചു. കോൺഗ്രസ് ഭരണകാലത്തെ പാമോലിൻ ഇറക്കുമതി തട്ടിപ്പ് ഉൾപ്പെടെ നിരവധി ക്രമക്കേടുകൾ പുറം ലോകത്തെത്തിക്കുകയും മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച വിവാദം ഉൾപ്പെടെ ജനോപകാരപ്രദമായ ഒട്ടേറെ വാർത്തകൾ പുറത്തു കൊണ്ടുവരികയും ചെയ്ത പ്രഗത്ഭനായ പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമുള്ള വേദനയിൽ പങ്കു ചേരുന്നതായും രാജീവ് ചന്ദ്രശേഖർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.