തിരുവനന്തപുരം: നർത്തകനും സിനിമാതാരവുമായ ഡോ. ആർ എൽ വി രാമകൃഷ്ണൻ നിറത്തിന്റെ പേരിൽ അധിക്ഷേപിക്കപ്പെട്ടത് കേരളത്തിന് അപമാനമാണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കലാരംഗത്തു പോലും പ്രാകൃതമനോഭാവം പുലർത്തുന്നവരുണ്ടെന്നത് ഖേദകരമാണ്.
ആർ എൽ വി രാമകൃഷ്ണനെ പോലൊരു കലാകാരൻ തന്റെ ജീവിത സാഹചര്യങ്ങളോട് സധൈര്യം പോരടിച്ചാണ് കലാ രംഗത്ത് ഉന്നത യോഗ്യതകൾ നേടിയെടുത്തത്. അദ്ദേഹത്തിന് പരിപൂർണ പിന്തുണ നൽകേണ്ടതുണ്ട്. എന്തു സഹായത്തിനും അദ്ദേഹത്തിനൊപ്പം താനും പ്രസ്ഥാനവും ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.