തിരുവനന്തപുരം: നരേന്ദ്രമോദി ഭരണത്തിൽ ഭാരതം ശക്തമായി മുന്നോട്ട് പോകുമ്പോൾ കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരം പിന്നോട്ട് സഞ്ചരിക്കുകയാണെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ മറ്റെല്ലാ നഗരങ്ങളിലെയും വികസനക്കുതിപ്പ് പ്രത്യക്ഷത്തിൽ തന്നെ നമുക്കു അനുഭവിക്കാനാകുന്നു. എന്നാൽ തിരുവനന്തപുരം എന്തുകൊണ്ട് ആ നിലയിലേക്കുയരുന്നില്ല എന്ന് നാം ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വികലമായ പദ്ധതികളും ശരിയായ ആസൂത്രണമില്ലായ്മയും അഴിമതിയുമാണ് ഈ അവസ്ഥക്ക് കാരണം.
കഴക്കുട്ടം ദ്വാരക ഹാളിൽ സംഘടിപ്പിച്ച മുതിർന്ന പൗരൻമാരുടെ കുട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും സർക്കാർതലങ്ങളിലും സേവനമനുഷ്ഠിച്ച മുതിർന്ന പൗരമാരുടെ കൂട്ടായമയിൽ ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, മണ്ഡലം പ്രസിഡൻ്റ് അഡ്വ. ജി.വിഷ്ണു ജനറൽ സെക്രട്ടറി മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
പൗഡിക്കോണം ഏര്യാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച മഹിളാ സമ്മേളനത്തിൽ പങ്കെടുത്ത രാജീവ് ചന്ദ്രശേഖർ വനിതകൾ അഭിമുഖികരിക്കുന്ന പ്രശ്നങ്ങൾ ഓരോന്നായി ചോദിച്ചറിഞ്ഞു.സംസ്ഥാന സർക്കാരിനെതിരെ നിരവധി പരാതികളും പരിഭവങ്ങളും പങ്കുവച്ചു. താൻ ഇവിടെ നിന്നും വിജയിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഞാൻ നിങ്ങളോടൊപ്പം എന്നും ഉണ്ടാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. പൗഡിക്കോണം കൗൺസിലർ അർച്ചനാ മണികണ്ഠൻ, ചെല്ലമംഗലം കൗൺസിലർ ഗായത്രിദേവി എന്നിവർ നേതൃത്വം നൽകി.
ചേങ്കോട്ടുകോണം ഏര്യാകമ്മിറ്റിയുടെ ശക്തികേന്ദ്ര തെരഞ്ഞെടുപ്പ് കാര്യാലയം രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ഏര്യാ പ്രസിഡൻ്റ് ജയകുമാർ, ജനറൽ സെക്രട്ടറി മനോജ്, ഐ ടി സെൽ കോഡിനേറ്റർ മഹിതാമധു എന്നിവർ പങ്കെടുത്തു.