കോളനി നിവാസുകളുമായി സൗഹൃദം പങ്ക് വച്ച് രാജീവ് ചന്ദ്രശേഖര്‍1 min read

 

വെള്ളറട: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ കുന്നത്തുകാല്‍ പാറശ്ശാല പഞ്ചായത്തുകളിലെ കോളനികള്‍ സന്ദര്‍ശിച്ചു.  കുന്നത്തുകാല്‍ മാണി നാട് കുളപ്പുറത്ത്‌കോണം കോളനിയില്‍ എത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന് കുറുവാട് വാര്‍ഡിലെ സിഎസ്‌ഐ പള്ളി സന്ദര്‍ശിച്ചു .വാര്‍ഡിലെ തൊഴിലുറപ്പ് അമ്മമാരെ നേരില്‍ കണ്ടു. പാറശ്ശാല പഞ്ചായത്തിലെ പൊന്നംകുളം വാര്‍ഡിലെ മഞ്ചാടി പട്ടികജാതി കോളനിയിലെത്തിയ മന്ത്രിയ്ക്ക് റെയില്‍വേ പാലത്തിനായി വീട്ടമ്മമാര്‍ നിവേദനം നല്‍കി.

നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന മഞ്ചാടി കോളനിയുടെ നടുവിലൂടെയാണ് റയില്‍വേ ട്രാക്ക് കടന്നു പോകുന്നത്. ട്രാക്കിന് ഇരുപുറവും റോഡ് എത്തിയിട്ടുണ്ടെങ്കിലും പതിറ്റാണ്ടുകളായി പാലത്തിനായുള്ള ശ്രമം തുടരുകയാണ്. ഏഴുകിലോമീറ്ററോളം ചുറ്റി സഞ്ചരിച്ചാണ് മഞ്ചാടി കോളനിവാസികള്‍ക്ക് ദേശീയ പാതയിലെത്താനാകുക. രോഗികളുമായോ അത്യാഹിത സാഹചര്യത്തിലോ പ്രധാന റോഡിലെത്താന്‍ ഇത് തടസമാകുന്നു. അതിനാല്‍ പലരും വീടും സ്ഥലവും വിറ്റുപോവുകയാണ്. പാലം യാഥാര്‍ത്ഥ്യമായാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ദേശീയ പാതയിലെത്താം.

നിവേദനം സ്വീകരിച്ച ശേഷം പാലത്തിനായുള്ള നടപടികള്‍ക്ക് പൂര്‍ണമായ ശ്രമം നടത്തുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഉറപ്പു നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *