31/7/23
ഡൽഹി :മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ ഹ്രസ്വ ചര്‍ച്ച ആവശ്യപ്പെട്ടവരില്‍ ബി.ജെ.പി എം.പിമാര്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങളും.
കേരളത്തില്‍ നിന്നുള്ള നാല് സി.പി.എം എം.പിമാരും പട്ടികയില്‍ ഉണ്ട്. ജോണ്‍ ബ്രിട്ടാസ്, എളമരം കരീം, വി.ശിവദാസൻ, എ.എ. റഹീം എന്നിവരാണ് പട്ടികയില്‍ ഉള്ളത്. ഇവര്‍ക്കൊപ്പം കോണ്‍ഗ്രസ്, എൻ.സി.പി, ആര്‍.ജെ.ഡി പാര്‍ട്ടികളിലെ എം.പിമാരും പട്ടികയിലുണ്ട്. ചട്ടം 267 പ്രകാരമുള്ള സഭ നിറുത്തിവച്ചുള്ള ചര്‍ച്ച വേണമെന്ന കൂട്ടായ തീരുമാനത്തിനിടെയാണ് ഇത്.
അതേസമയം താൻ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് എ.എ. റഹീം രാജ്യസഭയില്‍ അറിയിച്ചു. എന്നാല്‍ സി.പി.എം നല്‍കിയ നോട്ടീസുകളില്‍ റഹീമിന്റെ പേരും ഉണ്ടെന്ന് ബി.ജെ.പി വാദിച്ചു. 20ന് പുറത്തുവന്ന പട്ടികയില്‍ ബ്രിട്ടാസിന്റെ പേര് മാത്രമാണ് ഉണ്ടായിരുന്നത്.