20/4/23
കോഴിക്കോട് :മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ശനിയാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.
ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റംസാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിംഗ് ഖാസി സഫീര്‍ സഖാഫി , പാളയം ഇമാം വി.പി സുഹൈബ് മൗലവി എന്നിവര്‍ അറിയിച്ചു,.
അതേസമയം ശനിയാഴ്ച അവധിയായിരിക്കും. സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.