22/4/23
റംസാൻ വ്രത ശുദ്ധിയുടെ പുണ്യകാലം. വിശ്വാസിയുടെ പുണ്യവ്രതത്തിന്റെ നിലശോഭപരത്തുന്ന റംസാനെ ലോകമെങ്ങും വരവേറ്റ് വരികയാണ്. സഹജീവികളുടെ തെറ്റുതിരുത്തിയും സാന്ത്വനമേകിയും സർവശക്തനോട് മാപ്പിരന്നുപ്രാർഥിക്കുന്ന ദിനരാത്രങ്ങളാണ് അനുഗൃഹീത റംസാൻവ്രതനാളുകൾ. വ്രതവും ഉപവാസവും സൽക്കാരവും സക്കാത്തുമായിട്ടുള്ള പുണ്യമാസം. അതായതു വർഷത്തിൽ ഒരുമാസം പകൽഭക്ഷണം ഉപേക്ഷിക്കുന്ന റംസാൻ നോമ്പ്. ശരീരശുദ്ധി, മനസികശുദ്ധി, സഹോദരസ്നേഹം, കൃത്യനിഷ്ട, ത്യാഗസന്നദ്ധത, ഉപകാരസ്മരണ, സദ്ഭാവന തുടങ്ങിയ വികാരങ്ങൾ ഉപവാസത്തിനു സൃഷ്ട്ടിക്കാൻ കഴിയുമെന്ന് ആധുനികശാസ്ത്രം പറയുന്നു. ആത്യന്തികമായ മനുസ്യനന്മയാണ് എല്ലാമതങ്ങളും ഉപദേശിക്കുന്നത്. മനസിനെ ചിന്തകളുടെ ആധിക്യത്തിൽനിന്നു നിയന്ത്രിക്കാൻ ധ്യാനത്തിന് മാത്രമേ കഴിയൂ. നൂറായിരം ചിന്തകളോടെയാണ് ഓരോമനുഷ്യനും കടന്നുപോകുമ്പതു. ഉപവാസവും വ്രതവും ഒരുപരിധിവരെ ഇത്തരം ചിന്തകളും മനസികസംഘര്ഷങ്ങളും കുറക്കുന്നു. പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പുണ്യമാസത്തിനു ശാരീരികമായും ആത്മീയമായും ഏറെ പ്രത്യേകതകൾ ഉണ്ട്. ഉപവാസം മനസിന്റെ ശുദ്ധീകരണ നിർവഹിക്കുന്നു. പകൽ മുഴുവൻ ഉപവസിച്ചു നിത്യകർമ്മങ്ങളിൽ ഏർപ്പെടുമ്പോൾ വേദനകളും, വിശപ്പും, ദാഹവും നേരിട്ടനുഭവിച്ചുകൊണ്ടു പാവപ്പെട്ട സഹജീവികളുടെ അനുഭവങ്ങൾ മനസ്സിലാക്കാനുള്ള അവസരംകൂടിയാവുന്നു. ഈ തിരിച്ചറിവ് തന്നെപ്പോലെ തന്റെ സഹജീവികളെയും സ്നേഹിക്കാനും ഉപകാരം ചെയ്യാനുമുള്ള പ്രചോദനമായിത്തീരുന്നു. അതിരികളില്ലാത്ത വിശ്വാസത്തിലൂടെ ഉള്ളവർ ഭക്ഷണം ഉപേക്ഷിക്കുമ്പോൾ അവൻ ഇല്ലാത്തവന്റെ വിശപ്പും വേദനയും ദാഹവും അറിയുകയാണ്. രാജാവും, പ്രജയും, ധനികനും ദരിദ്രനും ഇവിടെ ഒരുപോലെ വിശപ്പിന്റെ വില അറിയുകയാണ്. വിവിധജാതിമത വർണ്ണ വർഗങ്ങളിൽ പെട്ടവർ അതിരുകളുടെ അകൽച്ചകളില്ലാത്ത വിരുന്നുകളിൽ ഒത്തുകൂടുന്നു. വിശ്വസാഹോദര്യത്തിന്റെ നേർക്കാഴ്ചയാണ് ഇവിടെ ദൃശ്യമാകുന്നത്. അതിനുപ്രേരകമാകുന്നത് ഉപവാസമാണ്. ഉപവാസം മനുഷ്യനെ ദൈവവുമായി കൂടുതൽ അടുപ്പിക്കുമെന്നു നമുക്കറിയാം. നിറഞ്ഞ ആത്മാർത്ഥതയുടെ തേങ്ങലുകളാണ് വിശക്കുന്നവന്റെ പ്രാർഥനകൾ. രാത്രികളെ ജീവസ്സുറ്റതാക്കുന്നതാണ് റംസാൻ . സമൂഹനോമ്പുതുറ സൗഹൃദസംഗമ വേദികൂടിയാണ്. ജാതിമതദേശഭാഷാ വ്യത്യാസമില്ലാതെ എല്ലാരും ഇതിൽ പങ്കാളികളാകുന്നു. ഇപ്പോൾ വിവിധ സാംസ്‌കാരിക സംഘടനകളും അസോസിയേഷനുകളും ഇഫ്താർ പാർട്ടികൾ സംഘടിപ്പിച്ചു വരുന്നു. അവർക്കെല്ലാം വിശുദ്ധി നൽകുന്നതാണ് വിശുദ്ധറമസാൻ പുണ്യമാസം.
പാക്സ്ഥാനിയും, ഇറാനിയും, ഇന്ത്യനും, ഇറാഖിയും, ഇംഗ്ളീഷുകാരനുമെല്ലാം ഒരു തളികക്ക് ചുറ്റും വട്ടമിട്ടിരുന്നു ഒരേ പാത്രത്തിൽ നിന്നും ഭക്ഷിക്കുന്നത് കണ്ടു നല്ലവരായ അറബികൾ സായൂജ്യമടയുന്നു. ഇപ്പോൾ സാംസ്കാരികസംഘടനകളും ഇഫ്താർ ആഘോഷിച്ചു വരുന്നു. പിന്നെ വർഷത്തിൽനാല്പത്തിയൊന്നു ദിവസം മാംസാഹാരം ഉപേക്ഷിക്കുകയും മറ്റൊരുതരത്തിലുള്ള ലഹരിയും ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന മണ്ഡലകാല വ്രതം… ത്യാഗപൂർണമായ ദിനങ്ങൾ. ഇഫ്താർ സംഗമങ്ങൾ മാനസിക സൗഹാർദ്ദവും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന മഹത്തായ സന്ദേശങ്ങളാണ്. ഇതുകൂടാതെ ജൈന ബുദ്ധമത വിശ്വാസികൾ ആഴ്ചയിൽ രണ്ടു ദിവസം ഭക്ഷണം ഉപേക്ഷിച്ചു കടുത്ത ഉപവാസങ്ങൾ അനുഷ്ഠിക്കാറുണ്ട്. ഉപവാസവും വ്രതവും മനസ്സിനാണ് ശക്തി പകരുന്നത്. തിരമാലകൾ കടൽ ഭിത്തിയിൽ ആഞ്ഞടിക്കുന്നതുപോലെയാണ് മനസ്സിനെ പ്രലോഭനങ്ങൾ മൂടുന്നത്. മതവും ശാസ്ത്രവും പറയുന്നതുമനസ്സാദിന്റെ ഏകാഗ്രത എന്നാണ്. കാരണം ഏകാഗ്രതയുണ്ടെങ്കിൽ ഉത്സാഹം വർധിക്കും. ഉത്സാഹം കൂടുതൽ കിട്ടാൻ വ്രതാനുഷ്ട്ടാന ങ്ങൾക്ക് കഴിയുമെന്നാണ് ശാസ്ത്രം…… വാർദ്ധക്യം പിടിച്ചു നിർത്തി നിത്യയൗവനം കാത്തു സൂക്ഷിക്കുന്ന പലരും നോമ്പ് എടുക്കുന്നു
ലോകത്തു ഏറ്റവും ചഞ്ചലമായ മനസ്സാണ് മനുഷ്യന്റേതു….. എല്ലാവായനക്കാർക്കും റംസാൻ ആശംസകൾ…… !
കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ