30/10/22
എ ആർ കാസിം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹഫ്‌സ് മൂവി ലൈന്റെ ബാനറിൽ സെയ്തു മുഹമ്മദ്, അസീസ് റാവുത്തർ, സൈനു കോടൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ഡി ഓ പി രഞ്ജിത്ത് രവി. എഡിറ്റിംഗ് ഇബ്രു എഫ്എക്സ്.
അഭിനേതാക്കൾ. സംഗീത്, ടോമിൻ,ജതിൻ, വിനോദ് കോവൂർ, ചെമ്പിൽ അശോകൻ,പ്രശാന്ത് കാഞ്ഞിരമറ്റം, കലാഭവൻ റഹ്മാൻ, എ വി അനൂപ്,
സലിം, നിയുക്ത, സുചിത്ര, ഗായത്രി, മിനി, ജെയ്സി തുടങ്ങിയവരാണ്.മിസ്റ്റർ വർമ്മയുടെ കൊലപാതകത്തിന്റെ ദുരൂഹതകൾ നിറഞ്ഞ അന്വേഷണം.സംശയത്തിന്റെ നിഴൽ പതിക്കുന്നത് ഹിമയുടെ ജീവിതത്തിലേക്കാണ്.
ഹരിയും അതിൽപ്പെടുന്നു. യഥാർത്ഥ കൊലയാളി ആര് എന്ന ചോദ്യത്തിന് ഉത്തരം ചിത്രം നൽകുന്നു.ഫാമിലി, സസ്പെൻസ്, ക്രൈം ത്രില്ലെർ ചിത്രമാണ് റീ ക്യാപ് മലയാളത്തിലും തമിഴിലുമായി ഉടൻ തീയേറ്ററുകളിൽ എത്തുന്നു.