9/8/22
ഫിലിം ആർട്ട് മീഡിയ ഹൗസിന്റെ ബാനറിൽ , പുതുമുഖങ്ങളെ അണിനിരത്തി ജോളിമസ് കഥയെഴുതി സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ ചിത്രം “റെഡ് ഷാഡോ ” പൂർത്തിയായി.
മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയയെ അവളുടെ പിറന്നാൾ ദിവസം കാണാതാകുന്നു. അതോടൊപ്പം തന്നെ ആ ഗ്രാമത്തിലെ ഫുട്ബോൾ കോച്ചായ ആന്റോ അലക്സിനെയും കാണാതാകുന്നതോടെ സംശയത്തിന്റെ നിഴൽ ആന്റോയിൽ പതിയുന്നു.
ആന്റോയെ തിരയുന്നതിനിടയിൽ ഭ്രാന്തിയായ കത്രീനയുടെ മരണം കൊലപാതകമാണന്ന് പോലീസ് മനസ്സിലാക്കുന്നു. അതിനിടയിൽ ആന്റോ പോലീസ് കസ്റ്റഡിയിലാകുന്നു. കാണാതായ ഡാലിയയുടെ ചീഞ്ഞഴുകിയ ശരീരം കണ്ടുകിട്ടുന്നു. ആന്റോ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിൽ കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെടുന്നു.
തുടർന്ന് മെമ്പർ സൂസന്നയുടെ മകളെയും കാണാതാകുന്നതോടെ കഥാമുഹൂർത്തങ്ങൾ മറ്റൊരു ഗതിയിലേക്ക് സഞ്ചരിക്കുന്നു. ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്ന നിഗൂഢതകൾക്കു പിന്നിലെ കറുത്ത ശക്തികളെ തേടിയുള്ള യാത്രയാണ് റെഡ് ഷാഡോ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
മനുമോഹൻ , രമേശ്കുമാർ , അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ , ദീപ സുരേന്ദ്രൻ , ബേബി അക്ഷയ, ബേബി പവിത്ര , സ്വപ്ന, മയൂരി, അപർണ , വിഷ്ണുപ്രിയ, മാസ്റ്റർ ജിയോൻ ജീട്രസ്, അനിൽ കൃഷ്ണൻ , അജോൻ ജോളിമസ്, നവീൻ, അനൂപ്, ഷാജി ചീനിവിള ,
സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സുനിൽ ഹെൻട്രി , മുബീർ, മനോജ്, ഹരി, രാധാകൃഷ്ണൻ , അനിൽ പീറ്റർ എന്നിവർ അഭിനയിക്കുന്നു. ബാനർ , നിർമ്മാണം – ഫിലിം ആർട്ട് മീഡിയ ഹൗസ്, കഥ, സംവിധാനം – ജോളിമസ്,
തിരക്കഥ, സംഭാഷണം – മേനംകുളം ശിവപ്രസാദ്, ഛായാഗ്രഹണം – ജിട്രസ്, എഡിറ്റിംഗ് , ഡി ഐ – വിഷ്ണു കല്യാണി , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – മണക്കാട് അയ്യപ്പൻ, പ്രോജക്ട് കോ ഓർഡിനേറ്റർ – സതീഷ് മരുതിങ്കൽ, ഗാനരചന – അജയ് വെള്ളരിപ്പണ, മേനംകുളം ശിവപ്രസാദ്,
സംഗീതം – അനിൽ പീറ്റർ , ബൈജു അഞ്ചൽ, ഗായകർ – എം ജി ശ്രീകുമാർ , അരിസ്റ്റോ സുരേഷ്, സരിത രാജീവ്, ബിജു ഗോപാൽ, സ്റ്റെഫി ബാബു, പശ്ചാത്തലസംഗീതം – റിക്സൺ ജോർജ് സ്റ്റാലിൻ , ചമയം – രതീഷ് രവി , കല- അനിൽ പുതുക്കുളം, കോസ്റ്റ്യും – വി സിക്സ് , അസ്സോസിയേറ്റ് ഡയറക്ടർ – ബിജു സംഗീത , പ്രൊഡക്ഷൻ കൺട്രോളർ – ജോസ് കളരിക്കൽ ,
ലൊക്കേഷൻ മാനേജർ – സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സംവിധാന സഹായികൾ – അനിൽ കൃഷ്ണൻ , ആനന്ദ് ശേഖർ, മെസ് മാനേജർ – ഷാജി ചീനിവിള , യൂണിറ്റ് – എച്ച് ഡി സിനിമാകമ്പനി, ഡിസൈൻ – അഖിൽ വിജയ്, സ്റ്റിൽസ് – സിയാദ്, ജിയോൻ , പി ആർ ഓ – അജയ് തുണ്ടത്തിൽ .