തിരുവനന്തപുരം: അടൂർ പ്രകാശിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് തീരദേശത്തെ ഇളക്കി മറിക്കാൻ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെത്തി .തീരദേശത്ത് ആവേശത്തിന്റെ തിരയടിച്ച റോഡ്ഷോ തുമ്പയിൽ നിന്ന് ആരംഭിച്ചു മാമ്പള്ളിയിൽ അവസാനിച്ചു. രാവിലെ തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ രേവന്ത് റെഡ്ഢി തുമ്പയിൽ നിന്ന് അടൂർ പ്രകാശിനൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തി. നൂറുകണക്കിന് വാഹനങ്ങളുടെയും ബാൻഡ് മേളങ്ങളുടെയും പ്രചരണ വാഹനങ്ങളുടെയും അകമ്പടിയോടെ നടന്ന റോഡ് ഷോയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. തീരദേശത്ത് പൊള്ളുന്ന വെയിലിനെ പോലും അതിജീവിച്ച് ജനങ്ങൾ വഴിയരികിൽ കാത്തുനിന്നു. പുഷ്പങ്ങൾ എറിഞ്ഞും പൂക്കൾ നൽകിയും ഷാൾ അണിയിച്ചും തെലുങ്കാന മുഖ്യമന്ത്രിയെ തീരദേശം സ്വീകരിച്ചു.തീരദേശ റോഡ്ഷോ കഴിഞ്ഞു കല്ലറയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുക്കും