നാഷണൽ ജനതാ ദളിൽ നിന്നു രാജിവെച്ച നേതാക്കളും പ്രവർത്തകരും ദേശീയ ജനതാ പാർട്ടിയിൽ (RLM) ചേർന്നു.1 min read

 

തൃശൂർ : നാഷണൽ ജനതാ ദളിൽനിന്നു രാജിവെച്ച തൃശൂർ ജില്ലയിലെ നേതാക്കളും പ്രവർത്തകരും ദേശീയ ജനതാ പാർട്ടിയിൽ (RLM) ചേർന്നു.

സുരേഷ് കുഴിപ്പള്ളി, രമ്യ രാജീവ്, ഷാജഹാൻ റാവുത്തർ, ഓമന സുരേന്ദ്രൻ , മോഹൻ ദേവസ്വം പറമ്പിൽ, കോലൂക്കര സനീഷ്, വി.കെ. വിജേഷ്, രാജീവ് പേരാമംഗലം തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകരാണ് ദേശീയ ജനതാ പാർട്ടി RLM-ൽ ചേർന്നത്.

തൃശൂരിൽ നടന്ന പ്രവർത്തക കൺവെൻഷനിൽ സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ നവാഗതരെ സ്വാഗതം ചെയ്തു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് N. O. കുട്ടപ്പനിൽ നിന്ന് പ്രവർത്തകർ അംഗത്വം സ്വീകരിച്ചു.ഏപ്രിൽ ഒന്നിന് തിങ്കളാഴ്ചതൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ (ഇൻഡോർ സ്റ്റേഡിയം) നടന്ന കൺവെൻഷൻ ദേശീയ ജനതാ പാർട്ടി – RLM സംസ്ഥാന അദ്ധ്യക്ഷൻ ഡോ.ബിജു കൈപ്പാറേടൻ ഉത്ഘാടനം ചെയ്തു. മഹിളാ ജനത സംസ്ഥാന അദ്ധ്യക്ഷ അജിത ജയ്ഷോർ മുഖ്യപ്രഭാഷണം നടത്തി.

സംഘടനാ ചുമതലയുള്ള സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജോസ്മോൻ കൊള്ളന്നൂർ നവാഗതർക്കു പാർട്ടി പതാക കൈമാറി.ആലത്തൂരിലെ NDA സ്ഥാനാർത്ഥി പ്രൊഫ. (Dr.) സരസു കൺവെൻഷനിൽ സംബന്ധിച്ചു. പാർട്ടി നേതാക്കളോടും പ്രവർത്തകരോടും അവർ പിന്തുണയും വോട്ടുകളും അഭ്യർത്ഥിച്ചു.

വർഗ്ഗീസ് അറയ്ക്കൽ, ഹരി നായർ, ഷേർളി പുല്ലോക്കാരൻ തുടങ്ങിയവർ വർ ചടങ്ങുകൾക്കു നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *