ചെറുതുരുത്തി :RLV രാമകൃഷ്ണനെതിരെ വർഗീയ വിഷം ചീറ്റിയ സത്യഭാമക്കെതിരെ കലാമണ്ഡലത്തിന്റെ വാർത്താക്കുറിപ്പ്.
പ്രൊഫ. ബി. അനന്തകൃഷ്ണൻ (വൈസ് ചാൻസലർ)ഡോ. രാജേഷ്‌കുമാർ. പി (രജിസ്ട്രാർ)എന്നിവർ സാക്ഷ്യപെടുത്തിയ വാർത്തകുറിപ്പിലാണ് സത്യഭാമക്കെതിരെ കലാമണ്ഡലം നിലപാട് അറിയിച്ചത്.
“കലാമണ്ഡലം സത്യഭാമയുടേതായി നിലവിൽ വന്നുകൊണ്ടിരിക്കുന്ന പ്രസ്‌താവന കളും, പ്രതികരണങ്ങളും, നിലപാടുകളും കേരള കലാമണ്ഡലം പൂർണ്ണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു.
ഒരു പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്‌താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിൻ്റെ പേര് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണ്.
കേരള കലാമണ്ഡലത്തിലെ ഒരു പൂർവ വിദ്യാർത്ഥി എന്നതിനപ്പുറം ഇവർക്ക് കലാമണ്ഡലവുമായി നിലവിൽ ഒരു ബന്ധവുമില്ലെന്ന് പ്രസ്‌താവിക്കുന്നു’—വാർത്താക്കുറിപ്പ്