19/7/23
തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച് ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് നാളെ വാദം കേൾക്കാൻ നിശ്ചയിച്ചിരിക്കെ കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹർജ്ജി ക്കാരന്റെ തലസ്ഥാനത്തെ അഭിഭാഷകൻ പി. സുബൈർകുഞ്ഞ് ലോകയുക്തയ്ക്ക് അപേക്ഷ നൽകും.
കേസിന്റെ സാധുത (മെയിന്റനബിലിറ്റി) സംബന്ധിച്ച് മൂന്ന് അംഗ ബെഞ്ച് ഒരു വർഷം മുൻപ് കൈക്കൊണ്ട തീരുമാനം വീണ്ടും ഫുൾ ബെഞ്ചിന്റെ പരിഗണന യ്ക്ക് വിട്ട നടപടി ചോദ്യംചെയ്ത് ഹർജിക്കാരൻ R.S.ശശികുമാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചീഫ് ജസ്റ്റിസ് ജൂലൈ 18 ന് വാദം കേൾക്കാനിരിക്കെ അദ്ദേഹം സ്ഥാനം ഒഴിഞ്ഞത് കൊണ്ട് ഹർജ്ജി പരിഗണിക്കാ ത്തതിനാലും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യുടെ സംസ്ക്കാരചടങ്ങിൽ സീനിയർ അഭിഭാഷകന് സംബന്ധിക്കേണ്ടതുകൊണ്ടുമാണ് കേസ് മാറ്റിവയ്ക്കുവാൻ ലോകായുക്തയ്ക്ക് അപേക്ഷ സമർപ്പിച്ചത്.
കേസ് നേരത്തെ പരിഗണിച്ച ഹൈക്കോ ടതിയുടെ ഡിവിഷൻ ബെഞ്ച് ലോകയുക്തയ്ക്ക് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഹർജ്ജി ഹൈക്കോടതിയുടെ പരിഗണയിലാണെന്ന് ലോകയുക്തയെ അറിയിക്കാൻ നിർദ്ദേശം നൽകിയിരുന്നു.തുടർന്നാണ് കേസ് നാളെ യ്ക്ക് മാറ്റിയത്.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ -അൽ- റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവർ അടങ്ങുന്ന ഫുൾ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.