ഉമ്മൻചാണ്ടി കർമ്മശുദ്ധി പുരസ്‌കാരം സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി (SUCC) ചെയർമാൻ ആർ. എസ്. ശശികുമാറിന്1 min read

 

കോഴിക്കോട് :ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് (FUEO) പ്രഥമ പ്രസിഡൻറും, ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ ഭരണകർത്താവു മായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ (CUSO) നൽകുന്ന കർമ്മ ശുദ്ധി പുരസ്കാരത്തിന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മറ്റി ചെയർമാൻ ആർ. എസ്. ശശികുമാർ അർഹനായി.

ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ -രാഷ്ട്രീയ മേഖലകളിൽ മികവുറ്റതും സത്യസന്ധവുമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികളെയോ സംഘടനകളെയോ ആദരിക്കുന്നതിനാണ്ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥമുള്ള ഈ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കും, സ്വജന പക്ഷപാതത്തിനും, അമിത രാഷ്ട്രീയ വൽക്കരണത്തിനും എതിരെയുള്ള ശശികുമാറിൻ്റെ സന്ധിയില്ലാത്ത പോരാട്ടം പരിഗണിച്ചാണ് ഈ വർഷത്തെ അവാർഡ് അദ്ദേഹത്തിന് നൽകുന്നത്. കേരള യൂണിവേഴ്‌സിറ്റി സ്റ്റാഫ് യൂണിയൻ, ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ എന്നിവയുടെ സ്ഥാപക നേതാവാണ്. കേരള, കുസാറ്റ് സർവ്വകലാശാലകളിലെ മുൻ സിൻഡിക്കേറ്റ് അംഗവും, അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമാണ് ശശികുമാർ.

മുഖ്യമന്തിയുടെ ദുരിദാശ്വാസനിധിയുടെ ദുർവിനിയോഗത്തിനെതിരെ അദ്ദേഹം ലോകായുക്തയിൽ നൽകിയ പരാതി വളരെയേറെ ചർച്ച ചെയ്യപ്പെട്ടതാണ്. സർവ്വകലാശാലകളിൽ നടക്കുന്ന ബന്ധുനിയമനങ്ങൾക്കും ക്രമക്കേടുകൾക്കുമെതിരെ നിരന്തര നിയമ പോരാട്ടം നടത്തുകയും വിജയം നേടുകയും ചെയ്യുന്നത് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി. ദൃശ്യ മാധ്യമ ചർച്ചകളിലെ നിറ സാന്നിദ്ധ്യമാണ് ഇപ്പോൾ അദ്ദേഹം. അഴിമതി വിരുദ്ധ പോരാട്ടങ്ങളിലെ നിർഭയ നിലപാടാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്. ഫലകവും, പ്രശംസാ പത്രവും, 50000 രൂപയുടെ ക്യാഷ് അവാർഡും ഉൾപ്പെട്ടതാണ് പുരസ്‌കാരം.

കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ അംഗം R.S.പണിക്കർ, കുഫോസ് (CUFOS) മുൻ ഡോ. ഖാദർ മാങ്ങാട്, മുൻ പി.എസ്. സി റജിസ്ട്രാർ ഡോ. അബ്രഹാം ജോസഫ് എന്നിവർ ജൂറി അംഗങ്ങളായ സമിതിയാണ് പുരസ്ക‌ാര ജേതാവിനെ തിരഞ്ഞെടുത്തത്.

പുരസ്ക്കാരം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ്റെ സുവർണ്ണ ജൂബിലി ആഘോഷ ചടങ്ങിൽ മെയ് 28 ന് സമ്മാനിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *