കൊല്ലം: മുൻ എം.എൽ.എ പ്രൊഫ.ഏ.വി.താമരാക്ഷൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന ആർ.എസ്.പി.( ബി ) പുനസംഘടിപ്പിക്കുന്നു. പാർട്ടി വിട്ടു പോയിരുന്ന ചില മുൻ നേതാക്കളും, വിവിധ രാഷ്ട്ര പാർട്ടികളിലെ പ്രവർത്തകരുമാണ് ആർ.എസ്.പി (ബി) യുടെ പുന ഏകീകരണത്തിന് നേതൃത്വം നൽകുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാർട്ടിയുടെ യോഗങ്ങൾ വിളിക്കുന്നതിനോടനുബന്ധിച്ച് ആദ്യപടി എന്ന നിലയിൽ ജില്ലാ ഏകീകരണ യോഗം 28ന് വ്യാഴാഴ്ച പകൽ 3 ന് ചിന്നക്കട ഫൈനാൻസ് സൊസൈറ്റി ഹാളിൽ നടത്തുമെന്ന് ജില്ലാ കോർഡിനേറ്റർമാരായ അഡ്വ. ജിതിൻ, ശ്യാംജി.കൃഷ്ണ, ബിനീഷ് വാമദേവൻ തുടങ്ങിയവർ അറിയിച്ചു.
2024-03-09