കച്ചിത്തീവ് ദ്വീപ് വിവാദത്തിൽ ഡിഎം കെയ്ക്ക് ഇരട്ട നിലപാട്: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ1 min read

 

തിരുവനന്തപുരം: കച്ചിത്തീവ് ദ്വീപ് വിവാദത്തിൽ ഡിഎം കെയ്ക്ക് ഇരട്ട നിലപാടാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പാർലമെൻ്റിനകത്തും പുറത്തും അവർ വ്യത്യസ്ത അഭിപ്രായങ്ങളാണ് പറയുകയും പിന്തുടരുകയും ചെയ്യുന്നത്. പാർലമെൻ്റിനകത്ത് എതിർത്ത ഡി എം കെ പുറത്ത് രഹസ്യമായി പിന്തുണക്കുകയാണ്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ വിശദീകരിക്കാൻ ആവില്ല എന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ പത്തു വർഷം മോദിസർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. ലോക സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയെ അഞ്ചാം സ്ഥാനത്ത് എത്തിക്കാൻ മോദിസർക്കാരിന് കഴിഞ്ഞു. കൊവിഡ് പ്രശ്നത്തിനും ഉക്രെയിൽ യുദ്ധത്തിലും ഇന്ധന വിലവർദ്ധനവിലും മിഡിൽ ഈസ്റ്റ് പ്രശ്നങ്ങളിലും ഇന്ത്യയെ ധീരമായി മുന്നോട്ടു നയിക്കാൻ മോദിസർക്കാരിന് കഴിഞ്ഞു.
അടുത്ത 25 വർഷം മുന്നിൽകണ്ടാണ് ബിജെപിയും നരേന്ദ്ര മോദിയും മുന്നോട്ട് പോകുന്നത്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഗൾഫ് രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യക്ക് ഉള്ളത്. പ്രത്യേകിച്ചും യുഎഇയുമായി. ഇന്ദിരഗാന്ധിക്ക് ശേഷം ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുകയും അവരുമായി ഊഷ്മള ബന്ധം ഊട്ടിയുറ പ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 30 വർഷത്തെ ഇടവേളയെ തുടർന്ന് ഉണ്ടായ വിടവ് നികത്തിയത് നരേന്ദ്രമോദിയാണ്. യുഎഇ , സൗദി, ഖത്തർ, ബഹറിൻ തുടങ്ങിയ രാജ്യങ്ങളുുമായി ഇന്ന് ഇന്ത്യക്ക് നല്ല ബന്ധമാണ് ഉള്ളത്.
ഇന്ന് ഇന്ത്യാക്കാർ ഏറെ ആത്മവിശ്വാസമുള്ളവരായി മാറിയിരിക്കുകയാണ്. ലോകത്ത് എവിടെയും ഇന്ത്യൻ പൗരൻ്റെ സുരക്ഷിതത്വം മോദിസർക്കാർ ഉറപ്പ് ൽകുന്നു. ഇതാണ് മോദിയുടെ ഗ്യാരൻ്റി. യെമനിൽ നിന്നും ലിബിയയിൽ നിന്നും തിരികെ വന്ന നഴ്സുമാർക്കായാലും ഉക്രെയിൻ യുദ്ധത്തിനിടെ തിരികെ വന്ന വിദ്യാർത്ഥികൾക്കായാലും യെമനിൽ നിന്ന് തിരികെ വന്ന ഫാദർ ടോം ഉഴുന്നാലിൽ ഇവരെയെല്ലാം സുരക്ഷിതമായി തിരികെയെത്തിക്കാൻ മോദിസർക്കാരിനെ കൊണ്ട് കഴിഞ്ഞു. മോദിസർക്കാരിൻ്റെ കാലത്ത് രാജ്യത്ത്കൂടുതൽ പാസ്പോർട്ട് ഓഫീസുകൾ തുടങ്ങി. ഇത് സർവ്വകാല റെക്കോർഡാണ്. പാസ്പോർട്ട് നൽകുന്നതിൽ രാജ്യത്ത് ഏറ്റവും മുന്നിൽ കേരളമാണ്. ഇതൊക്കെയാണെങ്കിലും കേരളം നിരവധി വികസന വെല്ലുവിളികൾ നേരിടുന്നു. പിഒകെ വിഷയത്തിൽ ദേശീയമായ കാഴ്ചപ്പാടും നയവുമാണ് ബി ജെ പിക്ക് ഉള്ളത്. അത് ഒരിക്കലും രാഷ്ട്രീയമല്ല ചൈനയുമായുള്ള ബന്ധം വെല്ലുവിളികൾ നിറഞ്ഞതാണ് എങ്കിലും നിലവിൽ ഊഷ്മളമായും തുടരുന്നു.

*സർവീസുകളുടെ എണ്ണം കൂടുമ്പോൾ ഗൾഫ് വിമാന യാത്രക്കൂലി കുറയും*

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വർധിച്ച വിമാന യാത്രാക്കൂലി സർവീസുകളുടെ എണ്ണം കൂടുമ്പോൾ കുറയുമെന്നാണ് പ്രതീക്ഷയെന്ന് ജയശങ്കർ പറഞ്ഞു. ഇതിനായി എയർ ഇന്ത്യയും ഇൻഡിഗോയുമൊക്കെ കൂടുതൽ വിമാനങ്ങൾക്ക് ഓർഡർ നൽകി കഴിഞ്ഞു. റഷ്യ ഉക്രെയിൻ യുദ്ധത്തിൽ ഇന്ത്യാക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ കഴിഞ്ഞു. നേപ്പാൾ ബംഗ്ളാദേശ് ശ്രീലങ്ക തുടങ്ങിയ അയൽ രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യക്കുള്ളത്. കൊവിഡ് കാലത്ത് മരുന്നും ഭക്ഷണവും ഇന്ധനവും അടക്കമുള്ള സഹായങ്ങൾ നൽകിയത് ഇന്ത്യയാണ്.
ആഗോളവത്ക്കരിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. ലോകത്ത് എവിടെപ്പോയാലും മലയാളികളെ കാണാൻ സാധിക്കും. മികച്ച കഴിവും സാധ്യതകളുമുള്ളവരാണ് മലയാളികൾ.
റഷ്യയിൽ നിന്ന് രണ്ട് മലയാളികളെ തിരികെ കൊണ്ടുവരാൻ നയന്ത്ര തലത്തിൽ ഇടപെടലുകൾ നടത്തി. വ്യാജ റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെ
ന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ സേവനരംഗത്ത് ഇന്ത്യക്കും പ്രത്യേകിച്ച് കേരളത്തിനും മികച്ച സാധ്യതകളാണ് ഉള്ളത്. പ്രത്യേകിച്ച് സ്പേസുമായി ബന്ധപ്പെട്ട് സെമികണ്ടക്ടർ, ഇന്നവേഷൻ ബിസിനസ്, സ്റ്റാർട്ടപ്പുകളിൽ നിരവധി സാധ്യതകളുണ്ട്.
ചെറുപ്പക്കാർക്ക് തൊഴിൽ നൽകാൻ കഴിയുന്ന ഡിജിറ്റൽ ബിസിനസ് രംഗത്ത് തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിന് മികച്ച സംഭാവന നൽകാൻ കഴിയും.
കൊവിഡ് കാലത്ത് വിദേശ രാജ്യങ്ങളിലെ ഇന്ത്യാക്കാരെ തിരികെയെത്തിക്കുന്നതിൽ സഹമന്ത്രിയായിരുന്ന വി.മുരളീധരൻ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. കേരളത്തിൽ നിന്ന് തന്നെ സഹായിക്കാൻ രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും ലോകസഭയിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സമിതി അംഗം ആർ. പ്രദീപ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *