ഇടുക്കി :ദേവികുളം മുൻ MLA എസ്. രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. പി. കെ. കൃഷ്ണദാസ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ താനുമായി ചർച്ച നടത്തിയെന്ന് രാജേന്ദ്രൻ പ്രതികരിച്ചു.’ഈ വിവരം സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്, തന്റെ സസ്പെൻഷൻ കാലാവധി അവസാനിച്ചതാണ്, തനിക്ക് എതിരെയുള്ള നടപടി അവസാനിപ്പിച്ചില്ലെങ്കിൽ മറിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു.
2024-03-08