ശബരിമല :സന്നിധാനത്ത് തിരക്ക് നിയന്ത്രണം ,ബോംബ് സ്‌ക്വാഡ് ,ഇന്റലിൻജൻസ് എന്നി ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു. ശബരിമല ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ സ്പെഷ്യൽ ഓഫീസർ എസ് പി കെ.ഇ. ബൈജു പുതുതായി ചുമതലയേൽക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.ഡിസംബർ 6 വരെ 12 ദിവസമാണ് ബാച്ചിന് ഡ്യൂട്ടി.എട്ട് ഡി വൈ എസ് പി മാരുടെ കീഴിൽ 8 ഡിവിഷനുകളിൽ 27 സി ഐ,90 എസ് ഐ /എ എസ് ഐ ,1250 എസ് സി പി ഓ / സി പി ഓ മാരാണ് സന്നിധാനത്ത് ഭക്തരുടെ തിരക്ക് നിയന്ത്രണത്തിന്നായി വിന്യസിച്ചിട്ടുള്ളത് .മൂന്ന് ഷിഫ്റ്റ് ആയി തിരിച്ചാണ് ഡ്യൂട്ടി ക്രമീകരിച്ചിട്ടുള്ളത് .ഒരു ഡി വൈ എസ് പി ,രണ്ട് സി ഐ ,12 എസ് ഐ /എ എസ് ഐ ,155 എസ് സി പി ഓ /സി പി ഓ എന്നിവരടങ്ങുന്ന ഇന്റലിജൻസ് /ബോംബ് സ്‌ക്വാഡ് ടീമും ചുമതയേറ്റു.പത്തനംതിട്ട എസ് പി വി ജി വിനോദ് കുമാർ ,ഡി വൈ എസ് പി മാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു