പത്തനാപുരം സെയ്ൻ്റ് സ്റ്റീഫൻ സ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷം സമാപിച്ചു. ഓർ ത്തഡോക്സ് സഭാധ്യക്ഷൻ ബസേ ലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.
കോളേജ് മാനേജർ യൗനാൻ സാമുവൽ റമ്പാൻ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി., തിരുവനന്തപുരം ഭദ്രാ സന മെത്രാപ്പോലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്,
കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദിവ ന്നാസിയോസ്, മൗണ്ട് താബോർ ദയറ സെക്രട്ടറി ഫാ. ഫിലിപ്പ് മാത്യു, ഡോ. ഡേവിഡ് കോശി റമ്പാൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി.രമാദേവി തുടങ്ങിയ വർ പ്രസംഗിച്ചു.
വജ്രജൂബിലി ഗാന രചയിതാവ് ലിജു ടി വർഗ്ഗീസ്, ഗാനത്തിന് സംഗീതം നൽകിയ വിനു വർഗ്ഗീസ് കുര്യൻ എന്നിവർക്ക് മൊമൻ്റോ നല്കി ആദരിച്ചു.
തുടർന്നു നടന്ന കലാലയ യൂണിയൻ ഉദ്ഘാടനം ചലച്ചിത്ര താരം മീനാക്ഷി രവീന്ദ്രൻ നിർവഹിച്ചു.