എന്തിന് രാജിയെന്ന് സജി ചെറിയാൻ, ഉചിതമായ നടപടിയെന്ന് സീതാറാം യെച്ചൂരി1 min read

7/6/22c

തിരുവനന്തപുരം :ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ തത്കാലം രാജിക്കില്ലെന്ന സൂചന നൽകി സജി ചെറിയാൻ. എന്തിന് രാജി വയ്ക്കണം, സംഭവിച്ചത് നാവ് പിഴ മാത്രമെന്ന് സജി ചെറിയാൻ വിശദീകരിച്ചു.

സജി ചെറിയാന്  സിപിഎം സെക്രെട്ടറിയറ്റിൽ രൂക്ഷ വിമർശനം . ചെറിയാൻ വിമർശിച്ചത് ഭരണകൂടത്തെയാണ്,എതിരാളികൾക്ക് ആയുധം നൽകുകയാണ് ചെറിയാൻ ചെയ്തത്. വാക്കുകളിൽ മിതത്വം പാലിക്കണമെന്നും സിപിഎം താക്കീത് നൽകി.

അതേസമയം സിപിഎം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.സംസ്ഥാന നേതൃത്വത്തോട്കാര്യങ്ങളിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *