തിരുവനന്തപുരം :സനാതന ധർമ സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗം തിരുവനന്തപുരം പൂർണ ഹോട്ടലിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് വിനോദ് ശ്രീധറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ ചെയർമാൻ പ്രദീപ് കളരിക്കൽ യോഗത്തിൽ സമിതിയുടെ ലക്ഷ്യങ്ങളെ കുറിച്ചും,ഭാവി പരിപാടികളെ കുറിച്ചും വിശദീകരിച്ചു.
ആദ്യാത്മിക വിദ്യാഭ്യാസം, ആചാരനുഷ്ടന സംരക്ഷണത്തിനായുള്ള പ്രാരംഭ പ്രവർത്തനമായി സനാതന ധർമ വിദ്യാപീഠത്തിന്റെ പ്രവർത്തങ്ങൾ ആരംഭിക്കുന്നതിനും, താലൂക്ക്, പഞ്ചായത്ത് തലങ്ങളിലേക്ക് സമിതിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും തീരുമാനിച്ചു.പ്രമുഖ ആദ്യാത്മിക പ്രഭാഷകനും, സനാതന ധർമ സംരക്ഷണ സമിതി രക്ഷാധികാരിയുമായ മോഹൻജി ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.ദേശീയ ജനറൽ സെക്രട്ടറി ജനചിന്ത പ്രേം,സംസ്ഥാന പ്രസിഡന്റ് അനിൽ ഗോപാലൻ,, സംസ്ഥാന ജനറൽ സെക്രട്ടറി T T ഉഷ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി
രക്ഷാധികാരികൾ
ശ്രീ. സതീശൻ നായർ
ശ്രീ.ചന്ദ്രബോസ്. K. R
ശ്രീമതി.സുജാത നെയ്യാറ്റിൻകര
പ്രസിഡന്റ്.. ശ്രീ.വിനോദ് ശ്രീധർ
ജനറൽ സെക്രട്ടറി. ശ്രീ. സനൽ കുമാർ
ട്രഷറർ. ശ്രീ. ചന്ദ്രൻ
സെക്രട്ടറി. ശ്രീ. അഖിൽ കൃഷ്ണ
കമ്മിറ്റി അംഗം. ശ്രീ.ഭാരത് സേവക് ജ്ഞാനേശ്വരൻ
എന്നിവരെ ഉൾകൊള്ളിച്ചു കൊണ്ടുള്ള ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.