10/11/22
തിരുവനന്തപുരം :സന്ദീപാനന്ദയുടെ ആശ്രമം കത്തിച്ചത് തന്റെ സഹോദരനാണെന്ന് കുണ്ടമൺകടവ്സ്വദേശിയുടെമൊഴി.കഴിഞ്ഞയാഴ്ചയാണ് പ്രശാന്ത് മൊഴി നല്‍കിയത്.
തന്റെ സഹോദരന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പ്രകാശും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശ്രമം കത്തിച്ചത്. പ്രകാശ് കഴിഞ്ഞ ജനുവരി മൂന്നിന് വീടിനുള്ളില്‍ തൂങ്ങിമരിച്ചിരുന്നു. താനും സുഹൃത്തുകളകും ചേര്‍ന്നാണ് ആശ്രമം കത്തിച്ചതെന്ന് പ്രകാശ് പറഞ്ഞിരുന്നു. മരിക്കുന്നതിന് മുന്‍പ് പ്രകാശിനെ ദുഹൃത്തുക്കള്‍ മര്‍ദ്ദിച്ചിരുന്നുവെന്നും പ്രശാന്ത് നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രശാന്തിന്റെ രഹസ്യമൊഴി തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി.
അതേസമയം, അന്വേഷണം എങ്ങനെയാണ് പ്രശാന്തിലേക്ക് എത്തിയതെന്ന്ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നില്ല. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നതായി ക്രൈംബ്രാഞ്ച് പറയുന്നു. പ്രകാശിന്റെ മരണവും അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ ഒരുങ്ങുകയാണ്. 2018 ഒക്‌ടോബര്‍ 27നാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം അജ്ഞാതര്‍ കത്തിച്ചത്. ആശ്രമത്തിലെ വാഹനങ്ങളും കത്തിനശിച്ചിരുന്നു. ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിക്കാതെ വന്നതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.