തിരുവനന്തപുരം : കാലടി കുളത്തറ
സാന്ദീപനി സേവാ ട്രസ്റ്റ് രജതോത്സവത്തോട് അനുബന്ധിച്ചുള്ള നാരീശക്തി സംഗമം മേയ് 4 ഞായറാഴ്ച വൈകിട്ട് 4 മണിയ്ക്ക് കുളത്തറ സാന്ദീപനി സേവാമന്ദിരത്തിൽ നടക്കും. ഇന്ത്യൻ ക്രിക്കറ്റ് താരം സജ്‌ന സജീവൻ ഉദ്ഘാടനം നിർവഹിക്കും. സംസ്‌കൃത കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. വി. റ്റി ലക്ഷ്മി ജയൻ, കരമന വാർഡ് കൗൺസിലർ ജി. എസ് മഞ്ജു, കവയിത്രി ഡോ. സുലേഖ കുറുപ്പ് എന്നിവർ സംസാരിക്കും.