ആറ്റുകാൽ പൊങ്കാല ;ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റ്, ഭക്തർക്ക് 14കോടിയുടെ ആരോഗ്യം ഇൻഷുറൻസ് ഏർപ്പെടുത്തിയതായി ട്രസ്റ്റ്, നാളെ രാവിലെ 7മണിക്ക് നടതുറക്കും,7.30മുതൽ ഭക്തജനങ്ങൾക്ക് പ്രവേശിക്കാമെന്നും ട്രസ്റ്റ്1 min read

4/3/22

തിരുവനന്തപുരം :ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ട്രസ്റ്റ് അറിയിച്ചു.ഇത്തവണ ഭക്തജന പ്രവാഹം കൂടുതലാണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഊർജസ്വലമായ മുന്നൊരുക്കങ്ങൾ നടത്തിയതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

7ആം ഉത്സവ ദിവസമായ നാളെ രാവിലെ 7മണിക്ക് മാത്രമേ നട തുറക്കുകയുള്ളൂ.7.30മുതൽ ഭക്തർക്ക് ദർശനം നടത്താമെന്നും ഭാരവാഹികൾ അറിയിച്ചു.

പൊങ്കാല ദിവസം ഭക്തരുടെ ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അടിയന്തിര ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട് ,പ്രമുഖ ആശുപത്രികളിൽ അതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനായി 14കോടി യുടെആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു.

3300ലേറെ പോലീസ്, ആരോഗ്യ പ്രവർത്തകർ, ജില്ലാ ഭരണകൂടം നേതൃത്വം നൽകുന്ന വോളന്റിയർ മാർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവ യുടെ സംയുക്ത പ്രവർത്തനം പൊങ്കാല യെ മഹനീയമാകുമെന്നും ഭാരവാഹികൾ അറിയിച്ചു.

പൊങ്കാല ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *