19/1/23
കൊച്ചി :സംസ്കൃത സർവകലാശാല മലയാളഭാഷ വകുപ്പിൽ യുജിസി ചട്ടങ്ങൾ ലംഘിച്ചു് നടത്തിയ ഗവേഷണ വിദ്യാർത്ഥി പ്രവേശന നടപടികൾ നിർത്തിവയ്ക്കാൻ
ഹൈക്കോടതി ഉത്തരവിട്ടു.
തൃശ്ശൂർജില്ലയിലെ കല്ലൂർ സ്വദേശിനി തീർഥാ മോഹൻ, എറണാകുളം ജില്ലയിലെ തൈക്കൂട്ടം സ്വദേശിനി ലെബി വിജയൻ എന്നിവർ ഫയൽ ചെയ്ത ഹർജ്ജിയിലാണ് ജസ്റ്റിസ് ദേവൻ രാമച ന്ദ്രന്റെ ഉത്തരവ്. വൈസ് ചാൻസലർ, യുജിസി, ഗവേഷണത്തിന് തിരഞ്ഞെടുത്ത ഗവേഷകർ എന്നിവരെ എതിർകക്ഷികളാ ക്കിയാണ് ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളത്.
യുജിസിയുടെ പരിഷ്ക്ക രിച്ച നിയമപ്രകാരം പ്രവേശന പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ 70 ശതമാനത്തോടൊപ്പം ഇൻറർവ്യൂവിനുള്ള 30 ശതമാനം മാർക്ക് കൂട്ടി ചേർത്താണ് അവസാന റാങ്ക് പട്ടിക തയ്യാറാക്കേണ്ടത്. എന്നാൽ പ്രവേശന പരീക്ഷയുടെ മാർക്ക് പൂർണമായി അവഗണിച്ച് ഇൻറർവ്യൂ ബോർഡ് റാങ്ക് പട്ടിക തയ്യാറാക്കിയതോടെ പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചവർക്ക് പ്രവേശനം നഷ്ടപ്പെടുകയാണു ണ്ടായത്. നൂറു മാർക്കിന്റെ എഴുത്ത് പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടിയവരെ 700 മാർക്കിന് ഇന്റർവ്യൂ നടത്തി അവസാന റാങ്ക് പട്ടിക തയ്യാറാക്കുകയായിരുന്നു.
പിഎച്ച്ഡി പ്രവേശനത്തിന് യൂജിസിയുടെ പുതിയ വ്യവസ്ഥകൾ കൃത്യമായി പാലിച്ച് പ്രവേശനം നടത്തണമെന്ന യൂണിവേഴ്സിറ്റി ഇറക്കിയ ഉത്തരവ് മരവിച്ച ശേഷം വിസി,എഴുത്തു പരീക്ഷയുടെ മാർക്ക് കണക്കിലെടുക്കാതെ ഇൻറർവ്യൂവിന്റെ മാത്രം അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കാൻ ഉത്തരവിടുകയായിരുന്നു. ഇത് സ്വജന പക്ഷപാതം കാട്ടുന്നതിന് വേണ്ടിയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.
പ്രവേശന പരീക്ഷയിൽ രണ്ടും എട്ടും റാങ്ക് ലഭിച്ച ഹർജ്ജിക്കാർക്ക് ഇന്റർവ്യൂമാർക്ക് കുറച്ചതുകൊണ്ട് റാങ്ക് യഥാക്രമം 15വും 17 വും ആയി. പട്ടിക പുനക്രമീകരിച്ചതോടെ ഇവർ രണ്ടുപേരും റാങ്ക്പട്ടികയ്ക്ക് പുറത്തായി.
ഹർജ്ജിയിൽ ജനുവരി 23ന് തുടർവാദം കേൾക്കും. ഹർജ്ജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.