13/6/23
ഇന്ന്മുതൽ 15 വരെ തീയതികളിൽ നടക്കുന്ന സംസ്കൃത സർവകലാശാല യുവജനോത്സവത്തിന്റെ നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റിയിലെ പേട്രൺ സ്ഥാനത്ത് സർവ്വകലാശാല വിസി യോടൊപ്പം മഹാരാജാസ് കോളേജിൽ ബിരുദ പരീക്ഷ എഴുതാതെ വിജയിച്ചതായി ആരോപിക്കപ്പെട്ടിട്ടുള്ള എസ്.എഫ്.ഐ നേതാവ് ആർഷോയേയും ഉൾപ്പെടുത്തി വിസി ഉത്തരവിറക്കി.
സർവ്വകലാശാല ലക്ഷങ്ങൾ ചെലവിട്ട് നടത്തുന്ന യുവജനോത്സവത്തിൽ വിജയികളാവുന്ന വർക്ക് യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഗ്രേസ് മാർക്കിന് അവകാശമുണ്ട്.
സംഘാടകസമിതിയുടെ പേട്രനായി സ്ഥലം MLA ആയ റോജി.എം. ജോൺ,വിസി, പിവിസി, രജിസ്ട്രാർ, സിൻ ഡിക്കേറ്റ് അംഗങ്ങളായ പ്രൊ: ബിജു.എക്സ്.മലയിൽ, ഡോ :സി.എം. മനോജ് കുമാർ എന്നിവരോടൊപ്പമാണ് പി. എം ആർഷോയേയും, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ നേതാവ് തുളസിയേയും നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. സ്ഥലം MP ബെന്നി ബഹനാനെ പോലും സംഘാടക സമിതിയിൽ നിന്നും ഒഴിവാക്കി.
യുവജനോത്സവത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾക്കും കഴിഞ്ഞ വർഷം ഗ്രേസ് മാർക്ക് നൽകി വിജയിപ്പിച്ചതായ ആരോപണം നില നിൽക്കുമ്പോഴാണ് വിസി യോടൊപ്പം ആരോപണ വിധേയനായിരിക്കുന്ന SFI നേതാവിനെകൂടി സംഘാടക സമിതിയിൽ പേട്രൺ ആയി നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.
വിസി യോടൊപ്പം സമാന പദവിയിൽ ഒരു വിദ്യാർഥി നേതാവിനെ സർവ്വകലാശാല നാമനിർദ്ദേശം ചെയ്യുന്നത് തന്നെ ഇത് സംസ്ഥാനത്ത് ആദ്യമായാണ്.