31/3/23
തിരുവനന്തപുരം :പ്രശസ്ത സാഹിത്യക്കാരി സാറാ തോമസ് (88)വിടവാങ്ങി.ഇന്ന് പുലര്‍ച്ചയോടെ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് നന്ദാവനം പൊലീസ് ക്യാമ്ബിന് സമീപമുള്ള മകളുടെ വസതിയില്‍വച്ചാണ് സാറാ തോമസ് വിടവാങ്ങിയത്. തമിഴ് ബ്രാഹ്‌മണരുടെ ജീവിതം പ്രതിപാദിക്കുന്ന നാര്‍മടിപ്പുടവ എന്ന പ്രശസ്‌തമായ കൃതിയ്‌ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. 1979ല്‍ നോവല്‍ വിഭാഗത്തിലാണ് കൃതി അവാര്‍ഡിനര്‍ഹമായത്.
നിരവധി കൃതികള്‍ ചലച്ചിത്രങ്ങളായി മാറിയിട്ടുണ്ട്. പി.എ ബക്കര്‍ സംവിധാനം ചെയ്‌ത മണിമുഴക്കം എന്ന ചിത്രം സാറാ തോമസിന്റെ മുറിപ്പാടുകള്‍ എന്ന കൃതിയുടെ ചലച്ചിത്രാവിഷ്‌കാരമാണ്. 1976ല്‍ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അക്കാഡമി അവാര്‍ഡും മണിമുഴക്കം നേടി. ഇതിനുപുറമേ അസ്‌തമയം, അര്‍ച്ചന,പവിഴമുത്ത് എന്നീ നോവലുകളും ചലച്ചിത്രമായി.
ദൈവമക്കള്‍,ചിന്നമ്മു,അഗ്നിശുദ്ധി, വലക്കാര്‍, നീലക്കുറിഞ്ഞികള്‍ ചുവക്കും നേരി, ഗ്രഹണം, കാവേരി,യാത്ര,തണ്ണീര്‍പന്തല്‍ എന്നിവയും ശ്രദ്ധിക്കപ്പെട്ട കൃതികളാണ്. പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിില്‍ നാളെ സംസ്‌കാരം നടക്കും.