ദുരിതശ്വാസ ഫണ്ട്‌ ദുർവിനിയോഗം ;വിധി ഇന്ന്1 min read

തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കും ആദ്യ പിണറായി മന്ത്രിസഭയിലെ 18 മന്ത്രിമാര്‍ക്കുമെതിരെയുള്ള ദുരിതാശ്വാസ നിധി ദുരുപയോഗ കേസില്‍ ലോകായുക്ത ഇന്ന് വിധി പറയും.

കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 18ന് വാദം പൂര്‍ത്തിയായിട്ടും വിധി പറയാത്തതിനാല്‍ കേസിലെ ഹര്‍ജിക്കാരന്‍ നേമം സ്വദേശി കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാര്‍ കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച്‌ ലോകായുക്തയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കി ഇന്ന് വിധിപറയുന്ന കൂട്ടത്തില്‍ കേസ് വന്നത്.

എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയൻറെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റൻറ് എൻജിനീയർ ആയി ജോലിക്ക് പുറമേ ഭാര്യയുടെ സ്വർണ്ണ പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പ്പക്കുമായി എട്ടര ലക്ഷം രൂപയും, സിപിഎം സെക്രട്ടറിയായിരുന്ന പരേതനായ കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരണപ്പെട്ട സിവിൽ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനു കൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപയും ദുരിതാശ്വാസനിധിയിൽ നിന്ന് യാതൊരു പരിശോധനയും മന്ത്രിസഭ കുറിപ്പും കൂടാതെ നൽകിയത് ദുരിതാശ്വാസ നിധിയുടെ ദുർവിനി യോഗമാണെന്നും, ഈ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്നും ഈടാക്കണമെന്നും ഇവരെ
അയോഗ്യരാക്കണമെന്നുമാവശ്യപെട്ടായിരുന്നു 2018 ൽ ലോകയുക്തയിൽ പരാതി നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *