ന്യൂയോര്‍ക്ക്: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയില്‍നിന്നു യെമൻ വഴി സൗദിയിലേക്കു കുടിയേറാൻ ശ്രമിക്കുകയായിരുന്ന നൂറുകണക്കിനു പേരെ വെടിവച്ചും സ്ഫോടകവസ്തുക്കള്‍ പ്രയോഗിച്ചും വധിച്ചതിന്റെ റിപ്പോര്‍ട്ട് മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈസ്റ്റ് വാച്ച് പുറത്തുവിട്ടു.
2022 മാര്‍ച്ച് മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ സൗദി അതിര്‍ത്തിരക്ഷാ ഗാര്‍ഡുകള്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് “അവര്‍ ഞങ്ങളുടെ നേരെ മഴ പോലെ വെടിയുതിര്‍ത്തു” എന്ന റിപ്പോർട്ടായാണ് വിശദീകരിക്കുന്നത്.
മികച്ച ജീവിതം സ്വപ്നംകണ്ട് കടല്‍താണ്ടി, ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലമര്‍ന്ന യെമനിലൂടെ സൗദിയിലെത്താൻ ശ്രമിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്കാണ്ണു ഈ ദുര്‍വിധി നേരിട്ടത്. ഉള്ള സമ്പാദ്യം മുഴുവൻ എത്യോപ്യയിലെയും യെമനിലെയും മനുഷ്യക്കടത്തുകാര്‍ക്ക് നല്‍കിയാണ് ഏറെ അപകടം പിടിച്ച യാത്രയ്ക്ക് ഇവര്‍ പുറപ്പെടുന്നത്.
വെടിയേറ്റ് അംഗഭംഗം നേരിട്ട് എത്യോപ്യയില്‍ തിരിച്ചെത്തിയവരെ നേരിട്ടു കണ്ട ബിബിസി ചാനല്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ ഭയാനകമായ വിവരണങ്ങളാണ് നല്‍കുന്നത്. യെമൻ അതിര്‍ത്തി കടക്കാൻ ശ്രമിക്കവേ സൗദി പട്ടാളക്കാരും പോലീസുമെല്ലാം തങ്ങള്‍ക്കു നേര്‍ക്ക് വെടിയുതിര്‍ത്തതായി ഇവര്‍ പറയുന്നുണ്ടായിരുന്നു.
എത്ര പേര് കൊല്ലപ്പെട്ടുവെന്നതിനു പോലും കൃത്യമായ കണക്കില്ല. യാത്രയ്ക്കിടെ മരിച്ച അഭയാര്‍ഥികളുടെ ശവപ്പറമ്പുകളുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ആഫ്രിക്കയില്‍നിന്ന് വര്‍ഷം രണ്ടു ലക്ഷം പേര് സൗദിയിലേക്കു കുടിയേറാൻ ശ്രമിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി-കുടിയേറ്റ സംഘടന പുറത്തുവിടുന്ന റിപ്പോർട്ടുകൾ .
അതേസമയം, കുടിയേറ്റക്കാര്‍ക്കു നേര്‍ക്ക് അതിക്രമം നടത്തുന്നുവെന്ന ആരോപണങ്ങള്‍ സൗദി അധികൃതര്‍ നിഷേധിക്കുന്നതാണു പതിവായി നടക്കുന്നത്.