തിരുവനന്തപുരം :പിഎസ്സി അംഗീകരിച്ച ഗവ:കോളേജ് പ്രിൻസിപ്പൽമാരുടെ റാങ്ക് പട്ടികയിൽ നിന്നും നിയമിച്ച പ്രിൻസിപ്പൽമാർ താൽക്കാലികമായി തുടരാനും, കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദഗ്ധസമിതി പ്രിൻസിപ്പലാവാൻ യോഗ്യതയില്ലെന്ന് കണ്ടെത്തിയവരെ ഉൾപ്പെടുത്തി വീണ്ടും ഇൻറർവ്യൂ നടത്താനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽഉത്തരവ് റദ്ദാക്കാനും ജസ്റ്റിസ് എ.മുഹമ്മദ് മുസ്താഖ്,ജസ്റ്റിസ് എം. എ. അബ്ദുൽ ഹക്കീം എന്നിവരടങ്ങുന്ന ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
പരാതി അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ പുന പരിശോധിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
സർക്കാർ നിയോഗിച്ച വിദഗ്ധസമിതി
യൂജിസി ചട്ടപ്രകാരം ഇൻറർവ്യൂ നടത്തി പിഎസ്സിയുടെ അംഗീകാരത്തോടെ തയ്യാറാക്കിയ റാങ്ക് പട്ടികയിലുള്ള തങ്ങൾ, ഏതാനും അധ്യാപക സംഘടനകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ചട്ട വിരുദ്ധമായി രൂപീകരിക്കുന്ന അപ്പലേറ്റ് കമ്മിറ്റിയിൽ ഇൻറർവ്യൂവിന് വീണ്ടും ഹാജരാകണമെന്ന സർക്കാർ ഉത്തരവ് ചോദ്യംചെയ്ത് ഗവൺമെൻറ് കോളേജ് പ്രിൻസിപ്പൽമാരായി നിയമനം ലഭിച്ച ഡോ:ചിത്രാവിക്രമൻ നായർ, ഡോ:എൽ. ഷീലാകുമാരി,ഡോ: മഞ്ജു രാമചന്ദ്രൻ എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
ഹർജ്ജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.