10/8/22
തിരുവനന്തപുരം :കാലടി സംസ്കൃത സർവകലാശാലയുടെ യുവജനോത്സവത്തിൽ പങ്കെടുക്കാത്ത എസ്എഫ്ഐ വനിതാ നേതാവിന് ഗ്രേസ് മാർക്ക് ലഭിക്കാൻ മലയാളം സ്കിറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചതായി വിസി
ഒപ്പിട്ട് സർട്ടിഫിക്കേറ്റ് നൽകിയത് വിവാദമാവുന്നു.
ബിഎ ആറാം സെമസ്റ്റർ പരീക്ഷയിൽ തോറ്റ വനിത നേതാവായ വിദ്യാർഥിനിയെ ഗ്രേസ്മാർക്ക് നൽകി ജയിപ്പിക്കാനാണ് വിസി വ്യാജ സർട്ടിഫിക്കേറ്റ് നൽകിയതെന്നാണ് ആരോപണം. സ്റ്റുഡന്റസ് സർവീസ് ഡയറക്ടറുടെ ശുപാർശ പ്രകാരമാണ് വിസി സർട്ടിഫിക്കേറ്റ് നൽകിയത്.
ബിരുദപരീക്ഷ തോറ്റ വിദ്യാർഥികൾക്ക് സംസ്കൃത സർവകലാശാലയിൽ എം.എ യ്ക്ക് പ്രവേശനം നൽകിയത് വിവാദമായതിന് തൊട്ടുപിന്നാലെയാണ് എസ്എഫ്ഐ വനിത നേതാവിന് വ്യാജ ഗ്രേസ് മാർക്ക് നൽകി വിജയിപ്പിച്ച നടപടി പുറത്തായത്.
SFI ക്യാമ്പസ് പ്രസിഡന്റും BA (ഭരതനാട്യം) മൂന്നാം വർഷ വിദ്യാർഥിനിയുമായിരുന്ന എൽസ ജോസഫിനെയാ ണ് തോറ്റ മാർക്ക് ലിസ്റ്റ് പിൻവലിച്ചിട്ട് 10 മാർക്ക് ഗ്രേസ് മാർക്കായി കൂട്ടി നൽകി വിജയിപ്പിച്ചത്.
യുവജനോത്സവത്തിലെ മലയാളം സ്കിറ്റിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടി വിജയികളായവർ തങ്ങളുടെ ടീമിൽ വനിത നേതാവ് പങ്കെടുത്തില്ലെന്ന് പരാതിപെട്ടപ്പോഴാണ് രഹസ്യമായി നൽകിയ ഗ്രേസ് മാർക്ക് തട്ടിപ്പ് പുറത്തറിയുന്നത് . മത്സര വിജയികൾ വിസി ക്ക് രേഖമൂലം പരാതി നൽകിയിട്ടും അത് പരിഗണിച്ചിട്ടി ല്ലെന്നറിയുന്നു.
യുവജനോത്സവത്തിൽ പങ്കെടുത്ത മത്സരാ ത്ഥികളുടെ രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകൾ സർവകലാശാലയിൽ കാണുന്നില്ലെന്നും ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ലഭിക്കാൻ സമാന രീതിയിലുള്ള സർട്ടിഫിക്കേറ്റുകൾ ചില വിദ്യാർഥികൾ സംഘടിപ്പിച്ചിട്ടുള്ളതായും ആക്ഷേപമുണ്ട്.
ഈ വിദ്യാർഥിനിയുടെ തോറ്റ സർട്ടിഫിക്കറ്റ് പിൻവലിച്ചശേഷം ഗ്രേസ് മാർക്കിലൂടെ ബിഎ (ഭരതനാട്യം) ഡി ഗ്രേഡിൽ പാസായതായ സർട്ടിഫിക്കറ്റ് പ്രോ-വൈസ് ചാൻസലർ ഒപ്പിട്ട് നൽകി.
ഡോ. M.V.നാരായണൻ മാർച്ച് മാസത്തിലാണ് വിസി യായി നിയമിതനായത്.യുജിസി ചട്ടപ്രകാരം പാനൽ നൽകാതെ സേർച്ച് കമ്മിറ്റി ഒരു പേര് മാത്രം നൽകിയതുകൊണ്ട് വൈസ് ചാൻസലർ നിയമനം ഗവർണർ മാസങ്ങളോളം തടഞ്ഞുവച്ചിരുന്നത് വിവാദമായിരുന്നു. സർക്കാരിൻറെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് ഗവർണർ നിയമന ശുപാർശ അംഗീകരിച്ചത്. അതുകൊണ്ട്
സിപിഎം ന്റെയും
SFI യുടെയും താൽപ്പര്യങ്ങൾക്ക് വിസി വഴങ്ങുന്നതായും ആക്ഷേപമുണ്ട്.കാലിക്കറ്റ്‌സർവ്വകലാശാല ഇംഗ്ലീഷ് വകുപ്പ് പ്രൊഫസ്സാറായിരുന്നു ഡോ:നാരായണൻ.
തോറ്റ എസ് എഫ് ഐ വനിത നേതാവിനെ ജയി പ്പിക്കാൻ വ്യാജ യുവജനോത്സവ സർട്ടിഫിക്കറ്റ് നൽകിയത് വൈസ്ചാൻസിലറുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്നും, ഇത് ഒറ്റപെട്ടതല്ലെന്നും, ഇതേകുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും വ്യാജ സർട്ടിഫിക്കേറ്റ് റദ്ദാക്കണമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാ വശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.