കണ്ണൂർ വിസി ചട്ടം ലംഘിച്ച് അനുവദിച്ച സ്വശ്രയ കോളേജിന് സർക്കാരിന്റെ പച്ചകൊടി; കോളേജിന് യൂ ജി സി വ്യവസ്ഥ അനുസരിച്ചുള്ള ക്യാമ്പസ്‌ ഇല്ല,കോളേജ് അനുവദിച്ചത് സിൻഡിക്കേറ്റ് അറിയാതെയെന്നും , കണ്ണൂരിലെ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും സമ്മർദ്ദത്തിന് വിസി വഴങ്ങിയെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

29/7/22

തിരുവനന്തപുരം :കണ്ണൂർ വിസി ചട്ടം ലംഘിച്ച് അനുവദിച്ച സ്വശ്രയ കോളേജിന് സർക്കാരിന്റെ പച്ചകൊടി.കോളേജ് അനുവദിച്ചത് സിൻഡിക്കേറ്റ് അറിയാതെ,

കണ്ണൂരിലെ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും സമ്മർദ്ദത്തിന് വിസി വഴങ്ങിയിരുന്നതായി ആക്ഷേപയുണ്ടായിരുന്നു,സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ഈ വർഷം കോളേജ് ആരംഭിക്കും,കോളേജ് അനുവദിച്ചത്കാസർഗോഡ് പടന്നയിൽTKC എഡ്യൂക്കേഷൻ സൊസൈറ്റിക്ക് അനുവദിച്ച കോളേജിന് യൂജിസി വ്യവസ്ഥ അനുസരിച്ചുള്ള ക്യാമ്പസ്‌ സ്വന്തമായി ഇല്ലെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി.

സിൻഡിക്കേറ്റിന്റെ അറിവോ സമ്മതമോ കൂടാതെ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ: ഗോപിനാഥ് രവീന്ദ്രൻ പടന്ന ടികെസി എഡ്യൂക്കേഷൻ സൊസൈറ്റിക്ക് അനുവദിച്ച ആർട്സ് ആൻഡ് സയൻസ് കോളേജിന് അനുമതി നൽകികൊണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.

രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി, സർവ്വകലാശാല ചട്ടങ്ങൾ അവഗണിച്ചു് നടപ്പ് വർഷം തന്നെ അഫിലിയേഷൻ നൽകാനുള്ള തീരുമാനത്തിന് സർക്കാരിന്റെ അനുമതി തേടി വിസി കത്ത് അയച്ചിരുന്നു.

സംസ്ഥാനത്തിനകത്തും പുറത്തും ഈ സൊസൈറ്റിക്ക് നിരവധി സ്ഥാപനങ്ങളുണ്ട്.

സർവ്വകലാശാല നിയമ പ്രകാരം പുതിയ കോളേജ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കണമെന്നും പുതിയ അക്കാദമിക വർഷംആരംഭിക്കുന്നതിനുമുൻപ് തന്നെ അഫിലിയേഷൻ നൽകിയിരിക്കണ മെന്നുമാണ് യൂണിവേഴ്സിറ്റി സ്റ്റാട്യൂട്ടിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പ്രസ്തുത വ്യവസ്ഥ അവഗണിച്ചാണ് സർക്കാർ ഉത്തരവ്.

പുതിയ കോളേജുകൾ അനുവദിക്കാനുള്ള അധികാരം എല്ലാ സർവ്വകലാശാലകളിലും സിഡിക്കേറ്റിലാണ് നിക്ഷിപ്തമായിട്ടുള്ളത്.
എന്നാൽ സിണ്ടിക്കേറ്റിന്റെ പരിഗണനയ്ക്ക് വയ്ക്കാതെ വൈസ് ചാൻസലർ നേരിട്ട് രണ്ട് സിൻഡിക്കേറ്റ് അംഗങ്ങളെ പരിശോധനയ്ക്കായി
ചുമതലപ്പെടുത്തിയിരുന്നു. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളേജ് അനുവദിക്കാൻ ജൂൺ മാസത്തിൽ സർക്കാരിന്റെ NOC യ്ക്ക് വിസി കത്തുനൽകുകയായിരുന്നു.

സർവ്വകലാശാല ചട്ടപ്രകാരം ആർട്സ് ആൻഡ് സയൻസ് കോളേജിന് അഞ്ച് ഏക്കർ ഭൂമി സ്വന്തമായി ഉണ്ടായിരിക്കണം. എന്നാൽ കോളേജ് സൊസൈറ്റിക്ക് ഒരു ഏക്കർ ഭൂമിയുടെ കുറവുള്ളതായും, സ്ഥിരം കെട്ടിടം നിർമ്മിക്കുന്നതിന് അനുമതിയുള്ള കരഭൂമിയല്ലെന്നുമുള്ള രേഖകൾ മറച്ചുവച്ചാണ് വിസി അഫിലിയേഷന് ശുപാർശ ചെയ്തത്.

ബികോം,ബിബിഎ, ബി എസ്‌സി, ഉൾപ്പെടെ അഞ്ചു കോഴ്സുകൾ ഈ വർഷം തന്നെ ആരംഭിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. 185 കുട്ടികൾക്ക് ആദ്യ വർഷം പ്രവേശനം നൽകും

വിഷയ വിദഗ്ധസമിതിയെ പ്രാഥമിക പരിശോധനയിൽ നിന്ന് വിസി ബോധപൂർവം ഒഴിവാക്കിയതായും ആക്ഷേപമുണ്ടായിരുന്നു.

കണ്ണൂർ ജില്ലക്കാരനായ ഒരു മന്ത്രിയുടെയും സിൻ ഡിക്കേറ്റ് അംഗമായിരുന്ന ഒരു പ്രൈവറ്റ് സെക്രട്ടറിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് വൈസ് ചാൻസലർ, സിൻ ഡിക്കേറ്റിനെ ഒഴിവാക്കി കോളേജിന് ശുപാർശ ചെയ്തതെന്ന് ആക്ഷേപമുണ്ട്.

യൂജിസി വ്യവസ്ഥകൾ അവഗണിച്ച് വിസി പുതിയ കോളേജിന് അംഗീകാരം നൽകിയതിനുപിന്നിൽ സർക്കാരിന്റെ താൽപ്പര്യമാണെന്നത് വ്യക്തമാണ്. ചട്ടപ്രകാരമുള്ള ഭൂമി സ്വന്തമായില്ലാത്ത ഒരു സംഘടനയ്ക്ക് കോളേജ് അഫീലിയേഷൻ നൽകുന്നത് സംസ്ഥാനത്ത് ഇത് ആദ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *