28/8/22
തിരുവനന്തപുരം :യൂജിസി വ്യവസ്ഥകൾ ലംഘിച്ച് സർവീസിൽ നിന്ന് വിരമിച്ച മൂന്ന് അധ്യാപകർക്ക് പ്രൊഫസ്സർ പദവി അനുവദിക്കാൻ കാലിക്കറ്റ് സിൻ ഡിക്കേറ്റിന്റെ സ്ഥിരം സമിതി തീരുമാനിച്ചു
2018– ലെ യുജിസി റഗുലേഷൻ
6.3(v)വകുപ്പ് പ്രകാരം സർവീസിൽ തുടരുന്നവരെ മാത്രമേ പ്രൊഫസ്സർ പദവിക്ക് പരിഗണിക്കാൻ പാടുള്ളു. യുജിസി ചട്ടപ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയാവണം ഇൻറർവ്യൂ നടത്തി പ്രൊഫസ്സർ പദവി ശു പാർശ ചെയ്യേണ്ടതെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
യൂജിസി റെഗുലേഷൻ ഭേദഗതികൾ കൂടാതെ അതേപടി നടപ്പാക്കികൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്.
സർവീസിൽ നിന്ന് വിരമിച്ച അധ്യാപകർക്ക് പ്രൊഫസർ പദവി നൽകുന്നത് കേരള സർവകലാശാലയും വിദ്യാഭ്യാസ ഡയറക്ടരും നിരാകരിച്ചി രിക്കുമ്പോഴാണ് വിരമിച്ചവർക്കുകൂടി പ്രൊഫസ്സർ പദവി അനുവദിക്കാനുള്ള ‘കാലിക്കറ്റി’ന്റെ ഉത്തരവ്.
യുജിസി, 2018ൽ കോളേജുകളിൽ പ്രൊഫസർ പദവി അനുവദിച്ചുവെങ്കിലും സംസ്ഥാനത്ത് ഉത്തരവിറക്കിയത് 2021 ഫെബ്രുവരിയിലാണ്.
സർവീസിൽ തുടരുന്ന അർഹതയുള്ള അധ്യാപകരെമാത്രമേ മുൻകാല പ്രാബല്യത്തിൽ പ്രൊഫസ്സർ പദവിക്ക് പരിഗണിക്കാനാവുകയുള്ളു.
മന്ത്രി ആർ.ബിന്ദു കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ശ്രീ കേരള വർമ്മ കോളേജിൽ ഇംഗ്ലീഷ് അധ്യാപകയായിരിക്കവേ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി 2021മാർച്ചിൽ ഔദ്യോഗിക പദവിയിൽ നിന്ന് സ്വയം വിരമിക്കുകയായിരുന്നു.
മന്ത്രിക്ക് പ്രൊഫസർ പദവിമുൻകാല പ്രാബല്യത്തിൽ ലഭിക്കാനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിമാത്രം യുജിസി ചട്ടങ്ങൾ ലംഘിച്ച് തീരുമാനമെടുത്ത തെന്നാണ് ആക്ഷേപം.
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ നിന്നും രണ്ടുവർഷം മുൻപ് വിരമിച്ച മൂന്ന് അധ്യാപകർക്കാണ് പ്രൊഫസ്സർ പ്രൊമോഷൻ നൽകാൻ തീരുമാനമായത്. പ്രൊഫസ്സർ പ്രൊമോഷൻ നൽകുന്നതിന് ഇന്റർവ്യൂ ആവശ്യമുള്ളത് കൊണ്ട് വിരമിച്ചവരെ കോളേജുകളിൽവെച്ച് ഇന്റർവ്യൂ നടത്തിയാണ് പ്രൊമോഷന് ശു പാർ ശ ചെയ്തത്.
ഇതിന്റെ മറവിൽ വിരമിച്ച നൂറോളം അധ്യാപകർക്ക് മുൻകാല പ്രാബല്യത്തിൽ പ്രൊഫസ്സർ പദവി ലഭിക്കും.
മന്ത്രി ബിന്ദു തെരഞ്ഞെടുപ്പ് വേളയിൽ പ്രൊഫസർ പദവി വച്ച് പ്രചാരണം നടത്തിയതും ബാലറ്റ് പേപ്പറിൽ പ്രൊഫസ്സർ എന്ന് രേഖപെടുത്തിയിരുന്നതും ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥിയായിരുന്ന യുഡിഎഫി ലെ തോമസ് ഉണ്ണിയാടൻ ഹൈക്കോ ടതിയിൽ തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തിക്കുകയാണ്.
മന്ത്രി,പ്രൊഫസറാണെന്ന് കോടതിയെ ബോധ്യപ്പെടുത്തി കേസ് ദുർബലപെടുത്താനാണ് കാലിക്കറ്റ് സർവകലാശാല യുജിസി ചട്ടങ്ങളിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചതെന്നാണ് ആരോപണം.
വിരമിച്ചവർക്ക് കൂടി പ്രൊഫസ്സർ പദവി നൽകുന്നതോടെ ഓരോരുത്തർക്കും അഞ്ച് ലക്ഷം രൂപ വരെ കുടുശ്ശിക ശമ്പളമായി ലഭിക്കും. വിരമിച്ച നൂറോളം അധ്യാപകർക്ക് ഈ അനുകൂല്യം നൽകാൻ സർക്കാരിന് അഞ്ച് കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും.
പ്രൊഫസ്സർ ബിന്ദു എന്ന പേരിൽ മന്ത്രി സത്യപ്രതിജ്ഞ ചെയ്തത് വിവാദമായതിനെ തുടർന്ന് മന്ത്രിയുടെ പേരിനൊപ്പമുള്ള പ്രൊഫസ്സർ പദവി പിൻവലിച്ചുകൊണ്ട് സർക്കാർ 2021ജൂൺ 8 ന് അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിiച്ചിരുന്നു.
യു. ജി.സി ചട്ടങ്ങൾ ലംഘിക്കാൻ സർവകലാശാലയ്ക്ക് അധികാരമില്ലാത്തതുകൊണ്ട്, വിരമിച്ച കോളേജ് അധ്യാപകർക്ക് മുൻകാലപ്രാബല്യത്തിൽ പ്രൊഫസ്സർ പദവി അനുവദിക്കാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.