കാലിക്കറ്റി’ൽ പട്ടികജാതിവിവേചനം,വിവേചനം കാണിക്കില്ലെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതിജ്ഞ എടുക്കണമെന്ന് SC-ST കമ്മീഷൻ ശുപാർശ1 min read

24/5/23

അധ:സ്ഥിത വിഭാഗങ്ങൾക്കെതിരെ വിവേചനം കാണിക്കില്ലെന്നും സംരക്ഷിക്കുമെന്നും ഉന്നത വിദ്യാഭ്യാസ സമിതികളിൽ അംഗങ്ങളാകുന്നവർ പ്രതിജ്ഞ ചെയ്യണമെന്ന ശുപാർശ സർവ്വകലാശാല ചാൻസലർ പരിഗണിക്കണമെന്ന് സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ ചെയർമാൻ ബി. എസ്. മാവോജി ഐഎഎസ്(റിട്ട) നിർദ്ദേശിച്ചു

കാലിക്കറ്റ് സർവകലാശാല പട്ടിക ജാതി – പട്ടിക വർഗ്ഗ അധ്യാപകരോട് വിവേചനം കാണിക്കുന്നതായും ഡോ: ദിവ്യ എന്ന അധ്യാപിക പട്ടികജാതിയിൽ ഉൾപ്പെട്ട വനിതയാ യതുകൊണ്ട് സിൻഡിക്കേറ്റിലെ ചില അംഗങ്ങൾ അവർക്ക് ലഭിക്കേണ്ട വകുപ്പ് മേധാവി പദവി വിലക്കിയത് വിവേചനപരമാണെന്നു മാണ് കമ്മീഷന്റെ കണ്ടെത്തൽ.

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ പരാതിക്കാരന്റെയും സർവ്വകലാശാല രജിസ്ട്രാറുടെയും വിശദീകരണങ്ങളും സർവ്വകലാശാല രേഖകളും നേരിട്ട് പരി ശോധിച്ച ശേഷമാണ് കമ്മീഷന്റെ ഉത്തരവ്.

പഠന വകുപ്പിലെ സീനിയർ ആയ അധ്യാപികയ്ക്ക് വകുപ്പ് മേധാവി സ്ഥാനം ലഭിക്കാൻ വ്യക്തമായ നിയമ വ്യവസ്ഥകൾ ഉള്ളപ്പോൾ പട്ടിക ജാതി വിഭാഗത്തിൽപെട്ട ഡോ: ദിവ്യയ്ക്ക് വകുപ്പ് മേധാവി നിയമനം നൽകുന്നതിന് പകരം അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചത് യുക്തിരാഹിത്യവും നിയമനിഷേധവും സാമാന്യ നീതിയുടെ നിഷേധവുമാണ്.

ഭരണഘടനയുടെ അനുശ്ചേദം (ആർട്ടിക്കിൾ) 17 പ്രകാരം തൊട്ടുകൂടായ്മ നിർത്തലാക്കി, അത് ലംഘിക്കുന്നത് ശിക്ഷാർഹമാണെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെ ങ്കിലും അതിന്റെ അന്തസത്ത ഉൾക്കൊള്ളാൻ കഴിയാത്ത വ്യക്തികൾ ഇന്ന് ഉന്നത വിദ്യാഭ്യാസ മേഖലയുടെ അധികാരങ്ങൾ കയ്യാളുന്നത് വേദനാജനകമാണ്.

സർവ്വകലാശാല സിൻഡിക്കേറ്റിൽ പട്ടിക ജാതി -പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട പ്രതിനിധി ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ടെങ്കിലും നിലവിൽ കാലിക്കറ്റ് സർവകലാശാലയിൽ ഈ വിഭാഗത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തിയിട്ടില്ലെന്നതിനാൽ
പ്രാതിനിധ്യം ഉറപ്പാക്കാൻ വിസി നടപടി സ്വീകരിക്കേണ്ടതാണ്.

കേരളത്തിന്റെ നവോത്ഥാന മനസ്സിന് അനുയോജ്യരല്ലാത്ത വ്യക്തികൾ ഉന്നത വിദ്യാഭ്യാസ മേഖലയു ടെ അധികാരസ്ഥാനങ്ങളിൽ അവരോധിക്കപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇവർ സാംസ്കാരിക കേരളത്തിന് അപമാനമാണ്.

എസ്സി എസ്ടി കമ്മിഷൻ തെളിവെടുപ്പിനെ തുടർന്ന്, സിൻഡിക്കേറ്റ് തീരുമാനം അവഗണിച്ച് വിസി ഏക പക്ഷീയമായി ഡോ: ദിവ്യയ്ക്ക് വകുപ്പ് മേധാവിയായി നിയമനം നൽകി ഉത്തരവ് ഇറക്കിയ നടപടി കഴിഞ്ഞദിവസം കൂടിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് യോഗത്തിൽ ഒച്ച പ്പാടിന് വഴിവെച്ചു. സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി ഡോ:ദിവ്യയെ വകുപ്പ് മേധാവിയായി നിയമിച്ച വിസി യുടെ നടപടിയെ യോഗത്തിൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ നിശി തമായി വിമർശിച്ചു.

.കമ്മീഷൻചെയർമാന്റെ ഉത്തരവ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സ്വാഗതം ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *