തിരുവനന്തപുരം :കണ്ണൂർ യൂണിവേഴ്സിറ്റി മുൻവിസി ഡോ: ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി അയോഗ്യമാക്കി വിധി വന്ന ശേഷവും അദ്ദേഹം നടത്തിയ ഇൻറർവ്യൂവിലൂടെ ജ്യോഗ്രഫി അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന് റാങ്ക് ചെയ്ത നടപടി ഹൈക്കോടതി ജസ്റ്റിസ് വിജു എബ്രഹാം സ്റ്റേ ചെയ്തു.
രണ്ടാം ദിവസം നടന്ന ഇന്റർവ്യൂവിൽ സ്ഥാനം നഷ്ടപെട്ട വിസി മറ്റൊരു പ്രൊഫസ്സറെ ഇന്റർവ്യൂ നടത്താൻ ചുമതല പെടുത്തിയത് ചട്ട വിരുദ്ധമാണ്.ഒന്നാം റാങ്ക് നൽകിയിട്ടുള്ള ഡോ: ടി.പി.സുദീപിന്റെ ഗവേഷണ ഗൈഡ് ആയ JNU വിലെ അധ്യാപകനെ ഓൺലൈൻ ഇൻറർവ്യൂവിൽ വിഷയ വിദഗ്ധനായി വൈസ് ചാൻസലർ നിയമിച്ചതായ ആക്ഷേപവും ഹർജ്ജിയിൽ ഉന്നയിച്ചു.
ഇൻറർവ്യൂവിൽ രണ്ടാം റാങ്ക് നേടിയ ഡോ:കെ. ബി. ബിന്ദുവാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജ്ജി ക്കാരിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.