കണ്ണൂർ സർവകലാശാല :പ്രിയ വർഗീസിന്റെ നിയമനം;എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ്1 min read

31/7/23

ഡൽഹി :മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്സിനെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസ്സറായി ഒന്നാം റാങ്ക് നൽകിയ നടപടി ശരിവച്ച ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം ചോദ്യം ചെയ്ത് യൂജി സി യും രണ്ടാം റാങ്ക് കാരനായ ജോസഫ് സ്കറിയും സുപ്രീം കോടതിയിൽ ഫയൽ ചെയത അപ്പീലിൽ എതിർ കക്ഷികളായ കണ്ണൂർ സർവ്വകലാശാ ലയ്ക്കും, പ്രിയ വർഗീസിനും എതിർ സത്യവാഗ്മൂലം നൽകാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി ഉത്തരവായി.പ്രിയ വർഗീസിന്റെ
നിയമനം അപ്പീലിന്റെ അന്തിമ വിധിക്ക് വിധേയമായിരിക്കും.
ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വസ്തുതകൾ ഒരു പരിധിവരെ പൂർണമായും പരിശോധിക്കാതെയാണെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. അപ്പീലിൽ തീർപ്പ് കൽപ്പിക്കുന്നത് തന്റെ ഭാഗം കൂടി കേട്ട ശേഷം മാത്രമേ പാടുള്ളു വെന്ന് പ്രിയ വർഗീസ് തടസഹർജ്ജി ഫയൽ ചെയ്തിരുന്നു.ജെ. കെ. മഹേശ്വരി,കെ.വി. വിശ്വനാഥ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ താണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *