കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനം :പ്രിയ വർഗീസ് സുപ്രീംക്കോടതിയിലേക്ക്1 min read

26/6/23

ഡൽഹി :കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിഷയത്തില്‍ തടസ ഹ‌ര്‍ജിയുമായി പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍.

ഹെെക്കോടതി വിധിക്കെതിരെ എതിര്‍ കക്ഷികള്‍ അപ്പീല്‍ നല്‍കിയാല്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് പ്രിയയുടെ ആവശ്യം.

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന്റെ റാങ്ക് പട്ടികയില്‍ പ്രിയയുടെ അദ്ധ്യാപന പരിചയം യുജിസി ചട്ടങ്ങള്‍ക്ക് വിധേയമല്ലെന്നായിരുന്നു സിംഗില്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ പ്രിയ വര്‍ഗീസ് നല്‍കിയ ഹര്‍ജിയില്‍ ഡിവിഷൻ ബെഞ്ചില്‍ നിന്ന് അനുകൂലമായ ഉത്തരവ് ലഭിച്ചിരുന്നു. അദ്ധ്യാപന യോഗ്യതയില്ലെന്ന സിംഗില്‍ ബെഞ്ചിന്റെ നിരീക്ഷണം തള്ളിക്കൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

എന്നാല്‍ ഈ ഉത്തരവിനെതിരെ ഈ കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്‌കറിയ സുപ്രീം കോടതിയെ സമീപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തടസ ഹര്‍ജി പ്രിയ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. അഭിഭാഷകരായ കെ ആര്‍ സുഭാഷ് ചന്ദ്രൻ, ബിജു പി രാമൻ എന്നിവര്‍ മുഖേനെയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹെെക്കോടതി വിധിക്കെതിരെ വരുന്ന അപ്പീലില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് പ്രിയ തടസ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *