സർവകലാശാല അറിയാതെ ബിരുദപരീക്ഷാ ഫലം; ഫലം പ്രസിദ്ധീകരിച്ചത് നേരിട്ട് മഹാരാഷ്ട്ര കമ്പനി, കെ റിപ്പ് തുടക്കം പാളി– കണ്ണൂർ സർവകലാശാലയ്ക്ക് കെ -റീപ്പ് സോഫ്റ്റ്‌വെയറിൽ നിയന്ത്രണമില്ല,കരിമ്പട്ടികയിൽ പെട്ട മഹാരാഷ്ട്ര കമ്പനിക്ക്‌ ഡാറ്റ കൈമാറിയത് കണ്ണൂർ യൂണിവേഴ്സിറ്റി മാത്രം1 min read

*സർവകലാശാലഅറിയാതെ ബിരുദപരീക്ഷാ ഫലം*

*ഫലം പ്രസിദ്ധീകരിച്ചത് നേരിട്ട് മഹാരാഷ്ട്ര കമ്പനി*

*കെ റിപ്പ് തുടക്കം പാളി– കണ്ണൂർ സർവകലാശാലയ്ക്ക് കെ -റീപ്പ് സോഫ്റ്റ്‌വെയറിൽ നിയന്ത്രണമില്ല*

*കരിമ്പട്ടികയിൽ പെട്ട മഹാരാഷ്ട്ര കമ്പനിക്ക്‌ ഡാറ്റ കൈമാറിയത് കണ്ണൂർ യൂണിവേഴ്സിറ്റി മാത്രം*

*കേരള, എംജി, കാലിക്കറ്റ് യൂണിവേഴ്സിറ്റികൾ, ഡാറ്റ കൈമാറുന്നത് വിശദപഠനത്തിന് ശേഷം*

*MKCL ന് മറ്റ് യൂണിവേഴ്സിറ്റികൾ വിദ്യാർത്ഥികളുടെ ഡാറ്റ കൈമാറുന്നത് തടയണമെന്ന് ഗവർണർക്കും മുഖമന്ത്രിക്കും നിവേദനം*

കണ്ണൂർ സർവകലാശാലയുടെ ഒന്നാം സെമസ്റ്റർബിരുദപരീക്ഷ ഫലം പ്രസിദ്ധീകരിച്ചത് സർവ്വകലാശാല അറിയാതെ.
അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാരുടെ മെയിലിൽ പരീക്ഷഫലം വന്നതോടെ റിസൾട്ട്‌ വിദ്യാർഥികൾക്ക് ലഭിക്കു കയായിരുന്നു യൂണിവേഴ്സിറ്റിയുടെ അനുമതി കൂടാതെ ഫലം പുറത്തു വിട്ട മഹാരാഷ്ട്ര കമ്പനിക്കെതിരെ നടപടി കൈക്കൊള്ളുന്നതിനു പകരം, കോളേജ് പ്രിൻസിപ്പൽമാരോട് വിശദീകരണം ചോദിക്കാനുള്ള തയ്യാറെടുപ്പിലാണ്ഇപ്പോൾ കണ്ണൂർ സർവ്വകലാശാലാ ധികൃതർ.

സർവകലാശാല നിയമത്തിലെ വകുപ്പ് 25(15) പ്രകാരം പരീക്ഷാ ഫലം സിണ്ടിക്കേറ്റ് അംഗീകരിച്ചുമാത്രമേ പ്രസിദ്ധീകരിക്കാവുവെന്ന വ്യവസ്ഥ അവഗണിച്ചാണ് മഹാരാഷ്ട്ര കമ്പനി യൂണിവേഴ്സിറ്റിയുടെ അനുമതി വാങ്ങാതെ നേരിട്ട് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത്.വിസിയും പരീക്ഷ കൺട്രോളറും പരീക്ഷഫലം MKCL പ്രസിദ്ധീകരിച്ചവിവരം അറിഞ്ഞതോടെ ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതായി അറിയിച്ച് സർവ്വകലാശാലയുടെ പത്രക്കുറിപ്പ് ഇറക്കി.

തൊട്ടുപിന്നാലെ റെക്കോഡ് വേഗതയിൽ കെ-
റീപ്പ് സോഫ്റ്റ്‌വെയറിലൂടെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത് ചരിത്രനേട്ടമാണെന്ന പ്രസ്താവനയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയും രംഗത്തെത്തി.

കെ റിപ്പ് സോഫ്റ്റ്‌വെയറിന്റെ ചുമതല കരിമ്പട്ടികയിൽ പെട്ട മഹാരാഷ്ട്ര കമ്പനിയായ എം കെ സി എല്ലിന് നൽകിയതോടെ പരീക്ഷ നടത്തിപ്പിലും ഫല പ്രഖ്യാപനത്തിലും യൂണിവേഴ്സിറ്റികൾക്ക് ഒരു നിയന്ത്രണവു മില്ലാതായി.

എം.കെ.സിഎല്ലു മാ യോ, അസാ പ്പുമായോ ധാരണ പത്രത്തിൽ ഒപ്പുവയ്ക്കാതെ കണ്ണൂർ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഡാറ്റാ കൈമാറ്റം ചെയ്യ്തത് ഗുരുതര വീഴ്ചയാണ്.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശാനുസ രണം കെ-റിപ്പ് നടപ്പാക്കിയതോടെ യൂണിവേഴ്സിറ്റികളിൽ മാർക്ക്‌ പരിശോധന നടക്കുന്നില്ലെന്നും,
എം കെ സി എല്ലിൽ നിന്നും സർവകലാശാല പരീക്ഷ നടത്തിപ്പ് ചുമതല സർവകലാശാലകൾ ഏറ്റെടുക്കണമെന്നും കെ റിപ്പ് സോഫ്റ്റ്‌വെയറിന്റെ സേവന ചുമതല ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക്‌ കൈമാറണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള, എംജി, കാലിക്കറ്റ്‌, കണ്ണൂർ വിസി മാർക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *