തിരുവനന്തപുരം :കണ്ണൂർ സർവ്വകലാശാല വി സി ഡോ: ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ
മുഖ്യമന്ത്രി യും ഉന്നത വിദ്യാഭ്യാസ മന്ത്രിയും നിയമവിരുദ്ധമായി ഇടപെട്ടതായി സുപ്രീം കോടതി സ്ഥിരീകരിച്ച സാഹചര്യത്തിൽ പുനർ നിയമനത്തിന് ഗവർണറിൽ സമ്മർദ്ദം ചെലുത്തിയ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും രാജിവയ്ക്കണമെന്നും തെറ്റായ നിയമ ഉപദേ ശം നൽകിയ അഡ്വക്കേറ്റ് ജനറലിനെ നീക്കം ചെയ്യണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
സർവകലാശാലയുടെ സ്വയംഭരണവകാ ശയത്തിൽ നിരന്തരം ഇടപെടുന്ന സർക്കാരിന്റെ ദാർഷ്ട്യ ത്തിനുള്ള
പ്രഹരമാണ് ഇന്നത്തെ സുപ്രീംകോടതി വിധി.
മുഖ്യമന്ത്രി യുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമന ത്തിന് പാരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനമെന്ന് കമ്മിറ്റി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
ഒഴിവുള്ള ഒൻപത് സർവ്വകലാശാല വിസി മാരുടെ നിയമനങ്ങൾ നടത്താൻ ഗവർണർ വൈകരുതെന്നും ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.