നിയമ സർവകലാശാലയിൽ തിരക്കിട്ട് വിസി നിയമനമെന്നും,നിയമ സർവകലാശാല സേർച്ച്‌ കമ്മിറ്റിയിൽ നിയമ പണ്ഡിതരെ ഒഴിവാക്കിയതായും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

തിരുവനന്തപുരം :കഴിഞ്ഞ രണ്ടു വർഷമായി  സംസ്ഥാനത്തെ പൊതു സർവ്വകലാശാലകളി ലേതുപോലെ താൽക്കാലിക  വിസി യെ നിയമിച്ചിട്ടുള്ള  നിയമ സർവകലാശാലയിൽ  യുജിസിയുടെ പുതിയ നിയമം വരുന്നതിനുമുമ്പ്  തിരക്കിട്ട് വിസിയെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആദ്യപടിയായി സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ടും, നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുമുള്ള വിജ്ഞാപനങ്ങൾ സർവ്വകലാശാല പുറത്തിറക്കി. ഗവർണർ സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്ത സർക്കാർ തന്നെയാണ് നിയമ സർവ്വകലാശാലയുടെ സെർച്ച് കമ്മിറ്റിയിലേയ്ക്ക് സർക്കാർ പ്രതിനിധിയെ നൽകിയത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസ്സാണ് നിയമ സർവകലാശാലയുടെ ചാൻസലർ. നിയമ സർവ്വകലാശാലയുടെ നിലവിലെ നിയമത്തിൽ
ചാൻസലറുടെ പ്രതിനിധി കമ്മിറ്റിയിലില്ല. സർക്കാർ പ്രതിനിധി, ബാർ കൗൺസിൽ പ്രതിനിധി, യുജിസി പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ്   സെർച്ച്കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.യൂ ജിസി യുടെ പുതിയ കരട് ചട്ടത്തിൽ സർക്കാർ പ്രതിനിധിക്കു പകരം ചാൻസിലരുടെ പ്രതിനിധിയും യൂണിവേഴ്സിറ്റി പ്രതിനിധിയുമു ണ്ടാകും.

യൂണിവേഴ്സിറ്റിയുടെ  പ്രതിനിധിയെ  നൽകാൻ സർക്കാർ
വിസമ്മതിച്ചത് കൊണ്ട് സംസ്ഥാന സർവകലാശാലകളിൽ ഗവർണർക്ക് സെർച്ച് കമ്മിറ്റികൾ രൂപീകരിക്കാനായിരുന്നില്ല. പകരം സമാന്തരമായി സർക്കാർ  തന്നെ സെർച്ച് കമ്മിറ്റികൾ രൂപീകരിക്കുകയായി രുന്നു.

അതിനിടെയാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം ചാൻസലറിൽ നിക്ഷിപ്തമാക്കിയുള്ള കരട് നിയമം യൂജിസി പ്രസിദ്ധീകരിച്ചത്. കരട് നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി സർക്കാർ സജീവമായുണ്ട്. നിയമസഭ പ്രമേയവും പാസ്സാക്കിയിരുന്നു.

നിയമ സർവ്വകലാശാലയ്ക്ക് സമാനമായി നിലവിലെ നിയമ പ്രകാരം സെർച്ച് കമ്മിറ്റികൾ രൂപീകരിച്ച് സംസ്ഥാനത്തെ മറ്റ് സർവ്വകലാശാലകളിലും  വിസി മാരുടെനിയമനം നടത്താൻ  സർക്കാരിന് താൽപ്പര്യമു ണ്ടെന്നതിന്റെ തുടക്കമാണ് നിയമ സർവ്വകലാശാലയിലെ സേർച്ച്‌ കമ്മിറ്റിയുടെ രൂപീകരണമെ ന്നറിയുന്നു.

എന്നാൽ കമ്മിറ്റികൾ രൂപീകരിച്ച ചാൻസില റുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സർക്കാർ നൽകിയ ഹർജ്ജികൾ നിലവിലുള്ളത് കൊണ്ട് പുതിയ യുജിസി നിയമം നടപ്പിലാക്കിയ ശേഷം വിസി നിയമന നടപടികൾ ആരംഭിച്ചാൽ മതി എന്ന നിലപാടിലാണ് ഗവർണർ.

സർക്കാർ പ്രതിനിധിയായി കേരള സർവകലാശാല മുൻ വിസി ഡോ: ബി ഇക്ബാൽ, ബാർ കൗൺസിൽ പ്രതിനിധിയായി എം.ജി. സർവകലാശാല മുൻവിസി ഡോ: സാബു തോമസ്, യുജിസി പ്രതിനിധിയായി രാജസ്ഥാനിലെ ബിക്കാനർ ടെക്നിക്കൽ സർവ്വകലാശാല പ്രൊഫ:എച്ച്.ഡി. ചരൺ എന്നിവരാണ് സെർച്ച് കമ്മിറ്റിയിലെ അംഗങ്ങൾ.

നിയമ സർവകലാശാല സേർച്ച്‌ കമ്മിറ്റിയിൽ നിയമ പണ്ഡിതരെ ഒഴിവാക്കി

ചീഫ് ജസ്റ്റിസ്
ചാൻസറായ നിയമ സർവകലാശാല വിസി യെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിൽ നിയമ പണ്ഡിതരെ ഒഴിവാക്കിയതായി ആക്ഷേപം. മുൻകാലങ്ങളിൽ സേർച്ച്‌ കമ്മിറ്റിയിലേക്ക് നിയമ പണ്ഡിതന്മാരെയാണ് നിയോഗിക്കുന്നത്.

എന്നാൽ നിയമ മന്ത്രി പ്രൊ ചാൻസിലറായ സർവ്വകലാശാലയുടെ സേർച്ച്‌ കമ്മിറ്റിയിലെ സർക്കാർ പ്രതിനിധിയും, ബാർ കൗൺസിൽ പ്രതിനിധിയും നിയമ മേഖലയിലുള്ളവരല്ല. റിട്ടയേഡ് സർജൻ, റിട്ടയേർഡ് കെമിസ്ട്രി അധ്യാപകൻ റിട്ടയേർഡ് എൻജിനീയറിങ് അധ്യാപകൻ(UGC പ്രതിനിധി) എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

സാങ്കേതിക സർവ്വകലാശാല, കാർഷിക, ഫിഷറീസ്, വെറ്റ റിനറി, ആരോഗ്യ സർവ്വകലാശാലകളിൽ വിസി യുടെ നിയമനത്തിന് ശു പാർശ ചെയ്യുന്ന കമ്മിറ്റിയിൽ അതാത് മേഖ ലയിൽ പ്രാവീണ്യംഉള്ളവരെയാണ് നിയോഗിക്കാറുള്ളതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *