കെ.ടി.യൂ- 40 പ്രൊഫസർമാരുടെ നിയമനം മുന്നിൽകണ്ട് വിസി നിയമനത്തിൽ സർക്കാർ പിടിമുറുക്കുന്നു,കെ.ടി.യു വിലും ഡിജിറ്റലിലും വിസി മാരില്ല1 min read

 

തിരുവനന്തപുരം :സാങ്കേതിക സർവ്വകലാശാല വിസി നിയമനകാര്യത്തിൽ ഗവർണറും സർക്കാരും രണ്ടു തട്ടിൽ. ഡോ: മോഹൻകുന്നുമ്മേലിന് ആരോഗ്യ സർവകലാശാലയിൽ ഗവർണർ പുനർനിയമനം നൽകുകയും ‘കേരള’യുടെ ചുമതല കൂടി നൽകുകയും ചെയ്തിട്ടും തണുത്ത പ്രതികരണത്തിൽഒതുങ്ങിയ സർക്കാർ, സാങ്കേ സർവ്വകലാശാല
(KTU) വിസി നിയമനത്തിൽ പിടിമുറുക്കുന്നു. സർക്കാർ നിർദ്ദേശിച്ച മൂന്ന് പേരുടെ പാനലിൽ നിന്ന് തന്നെ നിയമിക്കണമെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. എന്നാൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാരിന് വിസി നിയമനത്തിൽ ഇടപെടാനാ വില്ലെന്നും, യൂണിവേഴ്സിറ്റി നിയമപ്രകാരം മറ്റൊരു സർവകലാശാലയുടെ വിസി യേയോ, പിവിസിയോ മാത്രമേ നിയമിക്കാൻ നിയമത്തിൽ വ്യവസ്ഥയുള്ളൂവെ ന്നതാണ് ഗവർണറുടെ നിലപാട്. മറ്റ് വിസി മാരോ പിവിസി യോ നിലവിലില്ല.

ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ നിയമിക്കണമെന്ന് നിർദ്ദേശമുണ്ടെ ങ്കിലും യുജിസി യോഗ്യതയില്ലാത്തതുകൊണ്ട് പ്രസ്തുത നിർദ്ദേശം അംഗീകരിക്കാൻ ഗവർണർ തയ്യാറല്ല.

സാങ്കേതിക സർവ്വകലാശാല ആരംഭിച്ചിട്ട് 10 വർഷം കഴിഞ്ഞുവെങ്കിലും ആദ്യമായാണ് അധ്യാപന നിയമനം വിജ്ഞാപനം ചെയ്തിരിക്കുന്ന ത്. പ്രൊഫസർ,അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർമാരാ യി 40 പേരെ നിയമിക്കാൻ വിജ്ഞാപനം ചെയ്തിരിക്കയാണ്.
കാലാവധികഴിഞ്ഞിട്ടും ആറു മാസമായി തുടരുന്ന സിണ്ടിക്കേറ്റ് ഇൻറർവ്യൂ നടത്താനുള്ള വ്യഗ്രതയിലായതിനാൽ സർക്കാരിന് താല്പര്യമുള്ള ആൾ വിസി ആകണമെന്ന നിർബന്ധത്തിലാണ് സർക്കാർ.

സർക്കാർ നൽകുന്ന പാനലിൽ നിന്നാകണാം താത്കാലിക വിസി യെ നിയമിക്കേണ്ട തെന്ന് ഹൈക്കോടതി ഉത്തരവു ണ്ടായിരുന്നുവെങ്കിലും വിസി നിയമനം ഗവർണർ സ്വതന്ത്രമായി നടത്തേണ്ടതാണെന്ന സുപ്രീംകോടതിയുടെ വിധിയിലൂടെ ഹൈക്കോടതി വിധി പ്രസക്തി ഇല്ലാതായിയെ ന്നാണ് രാജ് ഭവന്റെ പക്ഷം.

വിസി നിയമം വൈകു ന്നതുകൊണ്ട് പരീക്ഷാഫലങ്ങൾ വൈകുന്നതായും ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയുന്നില്ലെ ന്നുമുള്ള പരാതി ഉയർന്നിട്ടുണ്ട്.

ഡിജിറ്റൽ സർവകലാശാലയുടെ വിസി യായിരുന്ന ഡോ: സജി ഗോപിനാഥിന് , ഡോ: സിസാ തോമസ് വിരമിച്ചതിനെ തുടർന്ന് കെ. ടി. യു വിന്റെ ചുമതല കൂടി നൽകിയിരുന്നു. സജി ഗോപിനാഥ് കാലാവധി പൂർത്തിയായതോടെ KTU വിലും ഡിജിറ്റലും വിസിമാർ ഇല്ലാതായി.

Leave a Reply

Your email address will not be published. Required fields are marked *