സാങ്കേതിക സർവ്വകലാശാല(കെ ടി യു) പിവിസി തുടരുന്നത് അനധികൃതം;പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

4/11/22

തിരുവനന്തപുരം :യുജിസി യുടെയും സാങ്കേതിക സർവ്വകലാശാലയുടെയും നിയമമനുസരിച്ച് വിസി യോടൊപ്പം കാലാവധി അവസാനിക്കേണ്ട
പിവിസി അനധികൃതമായി സർവ്വകലാശാലയിൽ തുടരൂന്നതായി പരാതി.

എന്നാൽ വിസി പിരിഞ്ഞുപോയിട്ടും ഓഫീസിൽ എത്തുന്ന
പിവിസി ഇന്നലെ താൽക്കാലിക
വിസിയായി നിയമതയായ ഡോ:സിസാ തോമസ് ചുമതലയെടുക്കാൻ എത്തിയപ്പോൾ രജിസ്ട്രാറോടൊപ്പം ഓഫീസിൽ നിന്നും വിട്ടുനിന്നു.

സർവ്വകലാശാല നിയമപ്രകാരം സർവീസിലുള്ള ഒരു പ്രൊഫസ്സറെ
വിസിയുടെ ശുപാർശയിലാണ് സിൻഡിക്കേറ്റ് പിവിസി യായി നിയമിക്കുന്നത്.
ഇപ്പോഴത്തെ പിവിസി ഡോ:എസ്.അയൂബ് 2022 മാർച്ച്‌ 31ന് സർവീസിൽ നിന്നും വിരമിച്ചുവെ ങ്കിലും അനധികൃതമായി പദവിയിൽ തുടരുകയായിരുന്നു.

സമാനമായി റിട്ടയർമെന്റിനു ശേഷവും സർവീസിൽ തുടർന്ന കണ്ണൂർ സർവ്വകലാശാല പിവിസി പുറത്താക്കണമെന്ന വിസി യുടെ നിർദ്ദേശം ഗവർണറും കോടതിയും ശരിവച്ചിരുന്നു.

സുപ്രീംകോടതി വിധിയെത്തുടർന്ന് വിസി ഡോ: എം. എസ്. രാജശ്രീ സ്ഥാനം ഒഴിഞ്ഞിട്ടും ഓഫീസിൽ തുടരുന്ന പിവിസി യെ അടിയന്തരമായി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും, ചട്ടപ്രകാരം പുതിയ പിവിസി യെ നിയമിക്കാൻ വിസി ക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *