കെറ്റിയു  വി സി തുടരുന്നത്ചട്ടവിരുദ്ധം,സ്ഥിരം വിസി നിയമനത്തിന് ഗവർണർ നടപടിയെടുക്കണം നിലവിലെ വിസി ഡിഗ്രി സർട്ടിഫിക്കറ്റു കൾ ഒപ്പുവച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

4/5/23

തിരുവനന്തപുരം :സാങ്കേതിക സർവ്വകലാശാലയിൽ താൽക്കാലിക വൈസ് ചാൻസലറായി ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി ഡോ: സജി ഗോപിനാഥ് നിയമവിരുദ്ധമായി ഇന്നുമുതൽ തുടരുന്നത് തടയണമെന്നും, യുജിസി ചട്ട പ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിച്ച് സ്ഥിരം വിസി യെ നിയമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

വിസി യുടെ   താൽക്കാലിക ചുമതല പരമാവധി ആറുമാസം വരെ മാത്രമേ പാടുള്ളുവെന്ന് സർവകലാശാല നിയമം വകുപ്പ്
13 (7) ൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇതനുസരിച്ച് 2022 നവംബർ നാലിന് ഡോ: സിസ തോമസിനെ താൽക്കാലിക വിസി യായി നിയമിച്ചിരുന്നു. മാർച്ച് 31ന് സിസാ തോമസ് സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്നാണ് ഡിജിറ്റൽ സർവകലാശാല വിസി ഡോ:സജി ഗോപിനാഥന് വിസി യുടെ താൽക്കാലിക ചുമതല നൽകിയത്. അദ്ദേഹത്തിന് നിയമപ്രകാരം മെയ്‌ 4 മുതൽ വിസി യുടെ ചുമതലയിൽ തുടരുവാൻ അവകാശമില്ലെങ്കിലും ഗവർണറുടെ ഭാഗത്ത് തികഞ്ഞ നിസ്സംഗതയാണ്. അദ്ദേഹം നിയമിച്ച ഡോ: സിസ തോമസിനെതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിക്കുകയും അവരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുകയും ചെയ്തതിലുള്ള നീരസം പ്രകടമാണെന്ന് അറിയുന്നു . അതുകൊണ്ട് KTU വിലെ നിലവിലെ പ്രതിസന്ധി സർക്കാർ തന്നെ പരിഹരിക്കട്ടെ എന്ന നിലപാടിലാണ് രാജ്ഭവൻ കേന്ദ്രങ്ങൾ.
വിസി നാളെ മുതൽ ഒപ്പിടുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകൾക്ക്
നിയമപ്രകാരം യാതൊരു സാധു തയുമുണ്ടാവില്ല.

സാങ്കേതിക സർവ്വകലാശാലയിൽ ചട്ട വിരുദ്ധമായി ആറുസിൻഡിക്കേറ്റ് അംഗങ്ങൾ തുടരുന്നതുപോലെ വിസി യും തുടരുകയാണെങ്കിൽ അതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *