മഹാരാജാസിന് ഓട്ടോണമസ് പദവി നീട്ടി നൽകിയിട്ടില്ലെന്ന് യുജിസി,അംഗീകാരം 2020 മാർച്ച്‌ വരെ മാത്രം , കോളേജ് നടത്തുന്ന പരീക്ഷകൾ അസാധുവാകും, മഹാരാജാസ് കോളേജിന്റെ അഫിലിയേഷൻഎം ജി സർവകലാശാല നേരിട്ട് ഏറ്റെടുക്കണം, ആട്ടോണമസ് പദവി നഷ്ടപ്പെടുത്തിയ കോളേജ് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

*അംഗീകാരം 2020 മാർച്ച്‌ വരെ മാത്രം*

*ആട്ടോണമസ് പദവി തുടരാൻ യുജിസിക്ക് അപേക്ഷ സമർപ്പിച്ചിട്ടില്ല*

*വിവരാവകാശ രേഖകൾ പുറത്ത്*

 

 

തിരുവനന്തപുരം :ബി എ പരീക്ഷ പാസാവാത്ത എസ്എഫ്ഐ നേതാവ് ഉൾപ്പെടെയുള്ളവർക്ക് എം. എ ക്ലാസ്സിൽ പ്രവേശനം നൽകിയ മഹാരാജാസ് കോളേജിന്
2020 മാർച്ച് വരെ മാത്രമേ ഓട്ടോണമസ് പദവി യുജിസി നൽകിയി ട്ടുള്ളൂവെന്നും, ആട്ടോണമസ് പദവി തുടരുന്നതിന്  കോളേജ് അധികൃതർ യുജിസി പോർട്ടലിൽ അപേക്ഷിച്ചിട്ടില്ലെന്നും യുജിസി വ്യക്തമാക്കിയി രിക്കുന്നു .

കോളേജ് അധികൃതർ യഥാസമയം
യുജിസി ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും, കോളേജിന്റെ ഓട്ടോമസ് പദവി നഷ്ടപ്പെട്ടിട്ടില്ലെന്നുമുള്ള കോളേജ് പ്രിൻസിപ്പലിന്റെ വിശദീകരണം കളവായിരുന്നുവെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയ്ക്ക് യുജിസി യിൽ നിന്നും ലഭിച്ച വിവരാവകാശരേഖകൾ വെളിപ്പെടുത്തുന്നു.

2020 മാർച്ച് മുതൽ കോളേജ്   പ്രവർത്തിക്കുന്നത് യുജിസി യുടെ അംഗീകാരമില്ലാതെയാണ്. ഇത് പരിശോധിക്കാതെ പ്രിൻസിപ്പലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ എംജി യൂണിവേഴ്സിറ്റി നൽകിയ ബിരുദങ്ങൾ അസാധുവാകും.

അഫീലിയേഷൻ നൽകിയിട്ടുള്ള എം ജി സർവകലാശാലയും, മഹാരാജാസ് കോളേജ് അധികൃതരും അംഗീകാരം നഷ്ടപെട്ട കാര്യങ്ങൾ മറച്ചുവച്ചത് പരീക്ഷ നടത്തിപ്പിൽ വ്യാപകമായ കൃത്രിമത്തിന് സഹായകമായ തായി ആരോപണമുണ്ട്.

2014 ൽ യൂഡിഎഫ് സർക്കാരാണ്  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനും, എറണാകുളം മഹാരാജാസ് കോളേജിനും ആട്ടോണമസ് പദവി നൽകാൻ തീരുമാനിച്ചത്.എന്നാൽ
യൂണിവേഴ്സിറ്റി കോളേജിൽ  പരിശോധനയ്ക്ക് എത്തിയ യുജിസി സംഘത്തെ എസ്എഫ്ഐ വിദ്യാർത്ഥികളും ഒരു വിഭാഗം അധ്യാപകരും തടഞ്ഞതിനെ  തുടർന്ന് പരിശോധന നടത്താതെ അവർ മടങ്ങുകയായിരുന്നു. എന്നാൽ മഹാരാജാസ് കോളേജിൽ പരിശോധന നടത്തി കോളേജിന് 2020 മാർച്ച്‌ വരെ ഓട്ടോണമസ് പദവി നൽകി. ആദ്യം SFI യും ഒരു വിഭാഗം അധ്യാപകരും എതിർത്തുവെങ്കിലും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ അവർ നിലപാട് മാറ്റി. അതോടെ കോളേജ് ഭരണത്തിലും പരീക്ഷ നടത്തിപ്പിലും, മൂല്യ നിർണ്ണയത്തിലും വിദ്യാർഥികളുടെ ഇടപെടൽ ശക്തമായി.

കോളേജ് പ്രിൻസിപ്പൽ എംജി സർവ്വകലാശാല സിണ്ടിക്കേറ്റ് അംഗമായിരി ന്നിട്ടും  ഇക്കാര്യങ്ങളിൽ ശ്രദ്ധവയ്ക്കാൻ തയ്യാറാകാത്തത് ഗുരുതരവീഴ്ചയായി ചൂണ്ടികാണിക്കപെടുന്നു.
മഹാരാജാസിന് യു ജിസി യുടെ തുടർ അംഗീകാരം ഇല്ലെന്നത്  മറച്ചുവച്ചാണ് യൂണിവേഴ്സിറ്റി, ഡിഗ്രി സർട്ടിഫി ക്കറ്റുകൾ നൽകുന്നത്.

സിലബസ് അംഗീകരിക്കുന്നതും, ചോദ്യ കടലാസ് തയ്യാറാക്കുന്നതും, പരീക്ഷ നടത്തിപ്പും, മൂല്യനിർണയവും, ഫല പ്രഖ്യാപനവും കോളേജിൽ തന്നെ നടത്തുന്നതുകൊണ്ട് ഈ അവസരം  ഒരു വിഭാഗം അധ്യാപകരും
വിദ്യാർത്ഥികളും  ദുരുപയോഗം  ചെയ്യുന്നതായ ആക്ഷേപം വ്യാപകമാണ് .

കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടപെട്ട സാഹചര്യത്തിൽ കോളേജിനെ എംജി യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ മാറ്റണമെന്നും, 2020 മാർച്ചിന് ശേഷമുള്ള വിദ്യാർഥി പ്രവേശനം, ക്ലാസ്സ്‌ കയറ്റം, പരീക്ഷ നടത്തിപ്പ് എന്നിവ പുന പരിശോധിക്കണമെന്നും, പ്രിൻസിപ്പലിന്റെ ശുപാർശ പ്രകാരം ബിരുദങ്ങൾ നൽകുന്നത് യൂണിവേഴ്സിറ്റി തടയണമെന്നും, ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *