എറണാകുളം :എറണാകുളം മഹാരാജാസ് കോളേജ് അധികൃതരുടെ അലംഭാവവും പിടിപ്പുകേടും മൂലം ആട്ടോണോമി നഷ്ടപ്പെട്ട കോളേജിന്റെ ഗവേ ണിംഗ് ബോഡി, മാനദണ്ഡങ്ങൾ ലംഘിച്ച് സർക്കാർ പുനഃസംഘടിപ്പിച്ചതായി ആക്ഷേപം.
ഓട്ടോണമസ് പദവി തുടർന്ന് ലഭിക്കുന്നതിന് യുജിസി വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം ഗവേണിംഗ് ബോഡിയെ നാമനിർദേശം ചെയ്യേണ്ടതായുണ്ട്. ഗവേണിംഗ് ബോഡിയിൽ വിദ്യാഭ്യാസ വിദഗ്ധൻ, വ്യവസായി,പ്രൊഫഷണൽ എന്നിവർ ഉണ്ടാകണം. ഇവരെ സർക്കാരാണ് നാമ നിർദ്ദേശം ചെയ്യേണ്ടത്. എന്നാൽ കോളേജിലെ അധ്യാപകരെ തന്നെ വ്യവസായി, പ്രൊഫഷണൽ മേഖലകളുടെ പ്രതിനിധികളായി സർക്കാർ നിയമിച്ചിരിക്കുകയാണ്. സീനിയോറിട്ടിയുടെ അടിസ്ഥാനത്തിൽ കോളേജിലുള്ള രണ്ട് അധ്യാപകരെ നാമ നിർദ്ദേശം ചെയ്യണ മെന്നാണ് വ്യവസ്ഥ. എന്നാൽ കോളേജിലെ പ്രൊഫസർ മാരെ ഒഴിവാക്കി താരതമ്യേന ജൂനിയർ ആയ അധ്യാപകരെയാണ് പ്രിൻസിപ്പൽ നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. പ്രിൻസിപ്പൽ നാമനിർദേശം ചെയ്യേണ്ട വിദ്യാഭ്യാസ വിദഗ്ധനെ സർക്കാർ തന്നെ നാമനിർദ്ദേശം ചെയ്തത് ചട്ട വിരുദ്ധമാണ്. UGC യോഗ്യതയില്ലാത്ത അധ്യാപികയെ പ്രിൻസിപ്പലായി തുടരാൻ അനുവദിച്ചിരിക്കുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ്.
സ്വയംഭരണ പദവി തുടർന്ന് ലഭിക്കുന്നതിനുള്ള അപേക്ഷ പോലും കൃത്യമായി നൽകാൻ കഴിയാത്തവരെ തന്നെ UGC വ്യവസ്ഥകൾ അവഗണിച്ച് വീണ്ടും ഗവേണിങ് ബോഡിയിലേയ്ക്ക് നാമനിർദ്ദേശം ചെയ്ത നടപടി സർക്കാർ അടിയന്തിരമായി പുന പരിശോധിക്കണമെന്നും, അതുവരെ കോളേജിന്റെ ഓട്ടോണ മസ് പദവി പുനഃസ്ഥാപിക്കാനുള്ള നടപടികൾ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി യുജിസി ചെയർമാനും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും,കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കും നിവേദനം നൽകി.
ഗവേണിംഗ് ബോഡിയിൽ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന മൂന്നു പേരെ കൂടാതെ, പ്രിൻസിപ്പൽ നാമ നിർദ്ദേശം ചെയ്യുന്ന രണ്ട് അധ്യാപകർ, ഒരു വിദ്യാഭ്യാസ വിദഗ്ധൻ, കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, സംസ്ഥാന സർക്കാരിൻറെ പ്രതിനിധി, സർവ്വകലാശാല പ്രതിനിധി,കോളേജ് പ്രിൻസിപ്പൽ എന്നിവരാണ് ഗവേണി ബോഡിയിലെ അംഗങ്ങൾ. ചെയർമാനെ സർക്കാരാണ് നിയമിക്കുന്നത്.
കോളേജിന് ഓട്ടോണമി തുടർന്ന് ലഭിക്കാത്തത് കൊണ്ട് ഗവെണിങ് ബോഡിയിൽ യൂജിസി യുടെ പ്രതിനിധിയെ നൽകിട്ടില്ല.UGC പ്രതിനി ധിയെ ഒഴിവാക്കിയാണ് സർക്കാരിന്റെ പുന സംഘടന.