തിരുവനന്തപുരം :മെഡിക്കൽ കോളേജിൽ അംഗീകൃത ബിരുദമില്ലാത്തവർക്ക് നിയമന നീക്കമെന്നും സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്യാതെ സീനിയർ സയന്റിഫിക് അസിസ്റ്റന്റ്നിയമനം നടത്തരുതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി.
പ്രായോഗിക പരിജ്ഞാന പരീക്ഷകൾ അനിവാര്യമായ പി ജി സയൻസ് ബിരു ദങ്ങൾക്ക്,വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള പഠനം നമ്മുടെ സംസ്ഥാനത്തെ സർവ്വകലാശാലകൾ തടഞ്ഞിരിക്കുമ്പോൾ ആരോഗ്യവകുപ്പിനുകീഴിലുള്ള മെഡിക്കൽ കോളേജുകളിലെ പത്തോളജി വകുപ്പിൽ സീനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിൽ അന്യ സംസ്ഥാന സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പിജി സയൻസ് ബിരുദം നേടിയവരെ പരിഗണിക്കാനുള്ള നീക്കം ആരോഗ്യമേഖലയുടെ കാര്യക്ഷമതക്ക് ദോഷം ചെയ്യുമെന്ന് ആക്ഷേപം.
ഹൈകോടതിയുടെ സാങ്കേതിക വ്യാഖ്യാനത്തിന്റെ മറവിൽ യോഗ്യതയില്ലാത്തവർക്ക് ഉന്നത തസ്തികയിൽ നിയമനം നേടാൻ നിക്ഷിപ്ത താല്പര്യക്കാർ ശ്രമം നടത്തുന്നു. അതിനായി ആരോഗ്യ വകുപ്പിലെ ഉന്നതർ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നു.
കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ തുല്യത നൽകി അംഗീകാരം നൽകാത്ത അന്യസംസ്ഥാന ഡിഗ്രികൾ സർക്കാർ ജോലികൾക്കോ ഉദ്യോഗകയറ്റത്തിനോ പരിഗണിക്കാൻ വ്യവസ്ഥ ഇല്ല.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഈ തസ്തികയ്ക്കുള്ള വിശേഷാൽ ചട്ടങ്ങൾ ഇതേ വരെ പ്രാബല്യത്തിൽ വന്നിട്ടില്ല.
ഈ സാഹചര്യത്തിൽ സംസ്ഥാന സർവ്വകലാശാ ലകൾ അംഗീകരിച്ച റെഗുലർ ബിരുദങ്ങൾ കരസ്ഥ മാക്കിയവർക്ക് ഉദ്യോഗകയറ്റത്തിനുള്ള യോഗ്യത മാനദണ്ഡമാക്കണമെന്നും ഡിസ്റ്റൻഡ് മോഡ് ബിരുദം ആരോഗ്യ മേഖലയിലെ പ്രയോഗിക ജ്ഞാനം ആവശ്യ മുള്ള തസ്തികളിലേക്ക് പരിഗണിക്കരുതെന്ന് വിശേഷാൽ നിയമത്തിൽ വ്യവസ്ഥ ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കുംനിവേദനം നൽകി.