കണ്ണൂർ യൂണിവേഴ്സിറ്റി:പ്രിയ വർഗീസിന്റെ നിയമന വിഷയത്തിലെ ഹൈക്കോടതി വിധിന്യായത്തിൽ ആശങ്കയെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

22/6/23

തിരുവനന്തപുരം :പ്രിയ വർഗീസിന്റെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിന്യായത്തിൽ ആശങ്കയെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി.

ഗവേഷണ കാലഘട്ടം സംബന്ധിച്ച് യുജിസി റെഗുലേഷൻ വ്യവസ്ഥകളുടെ അന്തസത്ത ഉൾക്കൊള്ളാത്ത ഹൈക്കോടതി വിധി ആശങ്കയുളവാക്കുന്നതാണ്.

ഇത് നിലവിലെ അദ്ധ്യാപക നിയമന – പ്രമോഷൻ നടപടികളിൽ ഭൂരവ്യാപക പ്രതിസന്ധികൾ സൃഷ്ടിക്കും.

അദ്ധ്യാപകവൃത്തിയോടൊപ്പമുള്ള ഗവേഷണ കാലയളവ് മാത്രമേ (പാർട്ട് ടൈം റിസേർച്ച്) അദ്ധ്യാപന പരിചയമായി കണക്കാക്കാനാവൂ എന്ന യു ജി സി യുടെ വാദം പോലും തള്ളിക്കൊണ്ടാണ് ഡിവിഷൻ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഹൈക്കോടതിയുടെ ഇന്നത്തെ വിധിയനുസരിച്ച് ലീവെടുത്ത് 3 വർഷത്തെ ഗവേഷണത്തിന് പോയാൽ(ഫുൾ ടൈം റിസേർച്ച്) ആ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കും.

കൂടാതെ, ഈ വിധി അനുസരിച്ച് Ph D ബിരുദത്തോടെ അദ്ധ്യാപകവൃത്തിയിൽ പ്രവേശിക്കുന്ന ഉദ്യോഗാർത്ഥിക്ക് പ്രവേശന ഭിവസം തന്നെ
മൂന്നു വർഷത്തെ അദ്ധ്യാപന പരിചയം സ്വന്തം പേരിൽ ലഭ്യമാകുന്ന അവസ്ഥയാണുണ്ടാകുന്നത്.

ഒരേ പദവിയിൽ ഒരേ ദിവസം നിയമനം ലഭിച്ച രണ്ട് പേരിൽ ഒരാൾ Ph D ബിരുദമുള്ളയാളും രണ്ടാമൻ NET ഉള്ളയാളുമാണെങ്കിൽ ആദ്യവ്യക്തിക്ക് ആ ദിവസം മുതൽ രണ്ടാമത്തെയാളെക്കാൾ 3 വർഷത്തെ അദ്ധ്യാപന പരിചയം കൂടുതൽ ലഭിക്കും.

ഈ വിധി ഇന്ത്യയിലെ സർവ്വകലാശാലകളിൽ നടപ്പിലാക്കുന്നതോടെ നിരവധി പ്രൊഫസർമാരെയും അസോസിയേറ്റ് പ്രൊഫസർമാരെയും റിവേർട്ട് ചെയ്യേണ്ടിവരും. അവർക്ക് പകരം നിലവിലെ UGC റഗുലേഷന് വിരുദ്ധമായി അനർഹർക്ക് പ്രമോഷൻ നൽകേണ്ടി വരും. ഇത് ഇന്ത്യയിലെ അക്കാദമിക രംഗത്ത് കോടതി വ്യവഹാരങ്ങൾ വർദ്ധിക്കാനും പരസ്പര സ്പർദ്ധ കൂട്ടാനുമേ സഹായിക്കൂ.

ഇന്നത്തെ വിധിയുടെ മറ്റൊരു ന്യൂനത സർവ്വകലാശാലകളിലെ നിലവിലെ ചട്ടമനുസരിച്ച്, അനദ്ധ്യാപക തസ്തികയായ സ്റ്റുഡൻ്റ് സർവ്വീസ് ഡയറക്ടർ പദവിയിൽ പ്രവർത്തിക്കുന്ന കാലയളവും അദ്ധ്യാപന പരിചയമായി കണക്കാക്കും എന്നുള്ളതാണ്. ഇതും UGC റഗുലേഷന് വിരുദ്ധമാണ്. അനദ്ധ്യാപക തസ്തികയിൽ ഡെപ്യൂട്ടേഷനിൽ പോകുന്ന കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കുമെന്നത് അക്കാദമിക മേഖലക്ക് അഭിലഷണീയമായ കാര്യമല്ല, ഉൾക്കൊള്ളാനുമാവില്ലെന്ന്   സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *