23/5/23
തിരുവനന്തപുരം :സുപ്രീംകോടതി വിധിയെ തുടർന്ന്
നിയമനം അസാധു ആയതിനാൽ ഗവർണർ പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്ന എംജി യൂണിവേഴ്സിറ്റി വിസി ഡോ: സാബു തോമസിന് പുനർ നിയമനം നൽകുകയോ നിയമന കാലാവധി നീട്ടി നൽകുകയോ വേണമെന്ന സർക്കാർ നിർദ്ദേശം രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതിന് സമാനമാണെന്നും സർക്കാർ നിർദ്ദേശം അംഗീകരിക്കരുതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണറോട് ആവശ്യപ്പെട്ടു.
സർവ്വകലാശാലയുടെ നാക്ക് അംഗീകാരത്തിനുള്ള നടപടികൾ അവസാന ഘട്ടത്തിലായതുകൊണ്ട് നിലവിലെ വിസി തുടരേണ്ടതിന്റെ അനിവാര്യത കണക്കിലെടുത്താണ് പുനർനിയമന
ശുപാർശ എന്നറിയുന്നു.
പ്രസ്തുത വാദം വസ്തുതകൾക്ക് നിരക്കുന്നതല്ല.
മുൻമന്ത്രി കെ. ടി. ജലീൽ അദാലത്തിലൂടെ തോറ്റ 125 ബി ടെക് വിദ്യാർത്ഥികളെ , മോഡറേഷൻ മാർക്ക് നൽകി കൂട്ടത്തോടെ വിജയിപ്പിക്കുന്നതിനുൾപ്പടെ ചട്ടവിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചതിന് പാരിതോഷികമായാണ് സർക്കാർ സാബു തോമസിന് പുനർ നിയമനം നൽകുവാൻ താല്പര്യപ്പെടുന്നതെന്ന് സമിതി ആരോപിച്ചു.
മെയ് 27ന് സാബു തോമസ് വിരമിക്കുന്നതോടെ സംസ്ഥാനത്തെ ഒൻപത് സർവകലാശാലകളുടെ തലപ്പത്ത് വിസി മാർ ഇൻചാർജ്കാരാവും.
സർവ്വകലാശാലകളിൽ ഇൻചാർജ് വിസി മാരും കോളേജുകളിൽ ഇൻ ചാർജ് പ്രിൻസിപ്പൽ മാരും തുടരുന്നത് യൂ ജി സി ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിയമനടപടികൾസ്വീകരിക്കുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു. ഇൻ ചാർജ് തലവന്മാരെ ഉപയോഗിച്ച് എന്ത് ക്രമക്കേടും നടത്താനാവും എന്നതിന് ഉദാഹരണമാണ് കാട്ടാക്കട കോളേജിൽ നടന്നതെന്നും സമിതി ചൂണ്ടിക്കാട്ടി.