പൂക്കോട് വെറ്ററിനറി കോളേജ്സിദ്ധാർത്ഥന്റെ മരണം:മരണത്തിന് ഉത്തരവാദികളായ മുഴുവൻ വിദ്യാർത്ഥികളേയും ശിക്ഷിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

 

തിരുവനന്തപുരം :പൂക്കോട് വെറ്ററിനറി കോളേജിലെ ജെ. എസ് സിദ്ധാർത്ഥന്റെ  മരണത്തെകുറിച്ച് അന്വേഷിക്കാൻ സിബിഐ ചുമതലപ്പെടുത്താൻ മുഖ്യമന്ത്രി ഉത്തരവ് നൽകിയത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സർക്കാരിൻറെ മുഖം രക്ഷിക്കാനുള്ള പദ്ധതിയായിരുന്നുവെന്ന്
വ്യക്തമാകുന്നു.

സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഇത് സംബന്ധിച്ച ഫയലുകൾ സിബിഐ യ്ക്ക് കൈമാറാൻ വൈകിച്ച് റിമാൻഡിൽ കഴിയുന്ന എസ്എഫ്ഐ നേതാക്കളെ ജാമ്യത്തിൽ പുറത്തിറക്കുക എന്നതായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം.

എന്നാൽ അന്വേഷണംബോധപൂർവം വൈകിപ്പിക്കുന്നതായി ബോധ്യപ്പെട്ട സിദ്ധാർത്ഥന്റെ മാതാ പിതാക്കൾ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത തോടെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഫയലു കൾ വച്ചു താമസിപ്പിച്ചത് യഥാർത്ഥത്തിൽ ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടലുകളുടെ അടിസ്ഥാനത്തിലാ ണെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് ആരോപണങ്ങളിൽ സർക്കാരിന് പങ്കില്ലെന്ന് കാണിക്കുവാൻ ഫയലിൽ കാലതാമസം വരുത്തിയ ആഭ്യന്തരവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി വി. കെ. പ്രശാന്താ, സെക്ഷൻ ഓഫീസർ വി. കെ.ബിന്ദു,അസിസ്റ്റൻറ് എസ്.എൽ.അഞ്ജു എന്നിവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ തിരികെ പ്രവേശിപ്പിക്കാം എന്ന് ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ജീവനക്കാരുടെ സംഘടനയിലെ അംഗങ്ങളായ ഇവർ മൂന്നു പേരെയും സസ്പെൻഡ് ചെയ്തതെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. ആക്ഷേപം ശരിവെക്കുന്ന നടപടികളാണെന്ന് ഇന്നലെ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലൂടെ ബോധ്യമായി.

യാതൊരുവിധ അന്വേഷണങ്ങളോ നടപടികളോ കൂടാതെയാണ് ആഭ്യന്തര വകുപ്പ് തന്നെ ഇവരെ സർവീസിൽ പുനഃ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടത്.

പതിവിന് വിരുദ്ധമായി പൊതു ഭരണ വകുപ്പ് പുറത്തിറക്കേണ്ട അച്ചടക്ക നടപടി സംബന്ധിച്ച ഫയൽ ആഭ്യന്തരവപ്പ് സെക്രട്ടറി ബിശ്വനാഥ് സിൻഹ കൈകാര്യം ചെയ്തതിലും തിരികെ സർവീസിൽ പ്രവേശിപ്പിച്ചുകൊണ്ട് അദ്ദേഹം തന്നെ ഉത്തരവിറക്കിയതിലും ദുരൂഹതയുണ്ട്.

പൊതു ഭരണ വകുപ്പ് കൈകാര്യം ചെയ്യേണ്ട ഫയൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തത് സസ്‌പെൻഡ് ചെയ്യപ്പെട്ടവർക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനായിരുന്നുവെന്നറിയുന്നു.

സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് കുറ്റപത്രം നൽകാതെയും പ്രാഥമിക അന്വേഷണം പോലും നടത്താതെ തിരികെ സർവീസിൽ പ്രവേശിപ്പിക്കുന്നത് ആദ്യമായാണ്.

ഇതിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൻറെ നിർദ്ദേശാനുസരണമാണ് സിബിഐക്ക് ഫയൽ കൈമാറാൻ  വൈകിപ്പി
ച്ചത് എന്ന്
വ്യക്തമാണ്.

ഹൈക്കോടതിയിൽ സിദ്ധാർത്ഥന്റെ മാതാപിതാക്കൾ ഹർജ്ജി ഫയൽചെയ്തതോടെ സിബിഐ സംഘം അന്വേഷണത്തിന് കേരളത്തിൽ എത്തിക്കഴിഞ്ഞിരുന്നു. സിബിഐ ഇപ്പോൾ പ്രാഥമിക കുറ്റപത്രം  കോടതിയിൽ ഫയൽ ചെയ്തിരിക്കു ക്കുകയാണ്. അതുകൊണ്ടുതന്നെ റിമാൻഡിൽ കഴിയുന്ന എസ്എഫ്ഐ നേതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചിട്ടില്ല,

മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ പ്രോ ചാൻസലർ കൂടിയായ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയോ സിദ്ധാർത്ഥന്റെ വീട്ടിൽ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ പോകാത്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രതിപക്ഷസമരം അവസാനിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പും മുന്നിൽക്കണ്ട് സിദ്ധാർത്ഥന്റെ വിയോഗം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷം മുഖ്യമന്ത്രി സിദ്ധാർത്ഥന്റെ പിതാവിന് സന്ദർശനം അനുവദിച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് ഒരു രാഷ്ട്രീയ തിരക്കഥയുടെ മാത്രം അടിസ്ഥാനത്തിലായിരുന്നു. അതിന്റെ ബാക്കി പത്രമാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഉദ്യോഗസ്ഥരെ തിരികെ സർവീസിൽ പ്രവേശിപ്പുച്ചുകൊണ്ടുള്ള ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. പൊതുഭരണ വകുപ്പിനെ അവഗണിച്ച് സസ്പെൻഷൻഉത്തരവിറക്കിയ ആഭ്യന്തര വകുപ്പിന്റെ പ്രസ്തുത ഉത്തരവിൽ സസ്പെനൻഷൻ പിൻവലിക്കപ്പെട്ട ഉദ്യോഗസ്ഥർ പൊതുഭരണ വകുപ്പിൽ റിപ്പോർട്ട്‌ ചെയ്യണമെന്നാണ് നിർദ്ദേശച്ചിട്ടുള്ളത്.

സിദ്ധാർത്ഥിന്റെ മരണം സിബിഐ അന്വേഷണത്തിന് സർക്കാർ വിട്ടത് സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നുവ്യക്തം.മരണത്തിന് ഉത്തരവാദികളായ എല്ലാ വിദ്യാർഥികളെയും മാതൃകപരമായി ശിക്ഷിക്കണമെന്നും അവരുടെ തുടർ പഠനം
തടയണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *